|    Dec 17 Sun, 2017 2:20 am
FLASH NEWS

പത്തായക്കല്ലില്‍ തെരുവ് നായ ശല്യം: രണ്ട് ആടുകള്‍ക്ക് കടിയേറ്റു

Published : 5th October 2016 | Posted By: Abbasali tf

ചന്ദനത്തോപ്പ്: ചന്ദനത്തോപ്പ് പത്തായക്കല്ലില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് കടിയേറ്റു. പത്തായക്കല്ല് വയലില്‍ പുത്തന്‍വീട്ടില്‍ സലീമിന്റെ ആടുകളെയാണ് നായ കടിച്ചത്. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത് നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. പകല്‍ സമയങ്ങളില്‍ പോലും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും വഴിയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss