|    Jul 25 Tue, 2017 8:20 am
FLASH NEWS
Home   >  National   >  

പത്താന്‍കോട്ട് തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Published : 3rd January 2016 | Posted By: G.A.G

neeraj-kumar

പത്താന്‍കോട്ട് : ഇന്നലെ ആക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമസേനാകേന്ദ്രത്തില്‍ തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളി സൈനികന്‍ മരിച്ചു. എന്‍എസ്ജി  ബോംബ് സ്‌ക്വാഡ് അംഗവും ലെഫ്റ്റന്റ് കേണലുമായ പാലക്കാട് മണ്ണാര്‍ക്കാട് എളംപിലാശേരി സ്വദേശി നിരഞ്ജന്‍ കുമാറാണ് മരിച്ചത്.

കൊല്ലപ്പെട്ട അക്രമികളിലൊരാളുടെ ശരീരത്തിലുണ്ടായിരുന്ന ഗ്രനേഡ് പുറത്തെടുത്ത് നിര്‍വീര്യമാക്കാന്‍ ശ്രമിക്കവേയാണ് സ്‌ഫോടനമുണ്ടായത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത അറിയിച്ചത്. നിരഞ്ജന്റെ നിര്യാണത്തില്‍ ആഭ്യന്തരമന്ത്രി അനുശോചനം രേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക