|    Jun 23 Sat, 2018 11:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പത്താന്‍കോട്ട്: ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരുടെ വിലാസം എന്‍ഐഎ പാകിസ്താനെ അറിയിക്കും

Published : 20th April 2016 | Posted By: SMR

ന്യൂഡല്‍ഹി: ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമത്താവളത്തിനുനേരെയുണ്ടായ സായുധാക്രമണത്തില്‍ പങ്കാളികളാണെന്നു കരുതുന്ന നാല് ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പാകിസ്താനെ അറിയിക്കും.
ഏഴു സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ജനുവരിയിലെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ പാക് അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.
പത്താന്‍കോട്ട് സംഭവത്തില്‍ അക്രമികളായ നാലു പേരും കൊല്ലപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കൊല്ലപ്പെട്ട അക്രമികളുടെ പടങ്ങള്‍ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അവരെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളോട് സഹായമഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രതികളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് അവരെ തിരിച്ചറിയാന്‍ സഹായിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss