|    May 26 Fri, 2017 4:48 pm
FLASH NEWS

പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം; നാലു അക്രമികളും മൂന്ന് സൈനികരും കൊല്ലപ്പെട്ടു

Published : 2nd January 2016 | Posted By: swapna en

panjab

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് സൈനികരും നാലും അക്രമികളും കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങിയ വെടിവയ്പ്പ ആറു മണിക്കൂറിലധികം നീണ്ടു. വ്യോമസേനാ അംഗങ്ങളാണ് കൊല്ലപ്പെട്ട രണ്ടു സൈനികര്‍.അതിര്‍ത്തി കടന്ന പാക് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വ്യോമസേന അറിയിച്ചു. അഞ്ചോളം വ്യോമസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് വ്യോമസേനാകേന്ദ്രം. മിഗ് 29 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുള്ള കേന്ദ്രമാണ് പത്താന്‍കോട്ട്.നേരത്തെ എസ്.പിയെ തട്ടിക്കൊണ്ടുപോയി  ഔദ്ദ്യോഗിക വാഹനം തട്ടിയെടുത്ത അക്രമികള്‍ സൈനിക വേഷത്തിലാണ് കേന്ദ്രത്തില്‍ പ്രവേശിച്ചത്.  ഇവര്‍ സൈനിക വേഷത്തിലാണ് എത്തുകയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് 50 അംഗ ദേശീയ സുരക്ഷാ സേനാ വിഭാഗത്തെ പത്താന്‍കോട്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day