|    Jul 24 Mon, 2017 8:22 pm
FLASH NEWS
Home   >  News now   >  

പത്താന്‍കോട്ട്; ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കി: നവാസ് ഷെരീഫ്

Published : 25th January 2016 | Posted By: swapna en

nawaz


ലണ്ടന്‍:പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തെളിവുകള്‍ പരിശോധിക്കുകയാണെന്നും ഇതിന് ശേഷം നീതി ലഭിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും വേള്‍ഡ് ഇക്കോണമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ഷെരീഫ്  പറഞ്ഞു. പത്താന്‍കോട്ട് സംഭവത്തിനായി സെപ്ഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഇന്ത്യയില്‍ പോയി അന്വേഷണം നടത്തും. നീതി ലഭിക്കാനായ എല്ലാ സഹായവും നല്‍കാമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം നല്‍കിയിട്ടുണ്ട്-ഷെരീഫ് പറഞ്ഞു. ജനുവരി1,2 ദിവസങ്ങളില്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍  ഏഴ് ഇന്ത്യന്‍ സൈന്യകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പാകിസ്താന്‍ ഇതിന് പിന്നിലെന്ന് സംശയിക്കുന്ന ജെയ്‌ഷെ മുഹ്മദ് എന്ന സംഘടനയ്‌ക്കെതിരേ നടപടിയെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക