|    Jan 24 Tue, 2017 10:49 am
FLASH NEWS

പത്താന്‍കോട്ട് ആക്രമണത്തിന്റെ നടപടിക്കു ശേഷം പാകിസ്താനുമായി ചര്‍ച്ച: അജിത് ദോവല്‍

Published : 11th January 2016 | Posted By: swapna en

449474-ajitdoval

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ ആക്രമണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ പാകിസ്താന്‍ നടപടി സ്വീകരിച്ച ശേഷമേ അവരുമായി ചര്‍ച്ച നടത്തുകയെന്ന്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. ജനുവരി 15 ന്  നിശ്ചയിച്ച ഇന്ത്യ-പാക് ചര്‍ച്ച നടക്കില്ലെന്നും ദോവല്‍ ഒരു ദേശീയ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് താന്‍ അത്തരത്തില്‍ ഒരു അഭിമുഖം പത്രത്തിന് നല്‍കിയിട്ടില്ലെന്ന് ദോവല്‍ പറഞ്ഞു. ചര്‍ച്ച ഒഴിവാക്കിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മറ്റൊരു പത്രത്തില്‍ അദ്ദേഹം പറഞ്ഞു. 15ന് ചര്‍ച്ച നടക്കുമെന്ന് നേരത്തെ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക