|    Jan 20 Fri, 2017 1:03 am
FLASH NEWS

പത്താന്‍കോട്ട് ആക്രമണം: അന്വേഷണം വേഗത്തിലാക്കിയേക്കും; സായുധസംഘങ്ങള്‍ക്കെതിരേ പാകിസ്താന്‍ നടപടിക്ക്

Published : 7th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ആഗോളതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്ന അവസ്ഥ ചൂണ്ടിക്കാട്ടി രാജ്യത്തെ സായുധസംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സൈന്യത്തിനു നിര്‍ദേശം നല്‍കി. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം പുനരാരംഭിക്കാനും മുംബൈ ആക്രമണക്കേസ് അന്വേഷണം വീണ്ടും ആരംഭിക്കാനും അധികൃതര്‍ക്ക് ശരീഫ് നിര്‍ദേശം നല്‍കിയതായാണു സൂചന. മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇന്ത്യക്കെതിരായി പാക് മണ്ണില്‍ നടക്കുന്ന സായുധപ്രവര്‍ത്തനങ്ങളെയാണ് ലക്ഷ്യംവയ്ക്കുന്നത്.
ഉറി ആക്രമണത്തിനു ശേഷം പാകിസ്താന്‍ ആഗോളതലത്തില്‍ ശക്തമായ ഒറ്റപ്പെടല്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമുയരുന്നതിനാല്‍ ജയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, ഹഖാനി ശൃംഖല എന്നീ സംഘടനകള്‍ക്കെതിരേയും മസ്ഊദ് അസ്ഹര്‍, ഹാഫിസ് സഈദ് എന്നിവര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് പാക് വിദേശകാര്യ സെക്രട്ടറി അസിയാസ് ചൗധരി ഐഎസ്‌ഐ ഡയറക്ടര്‍ ജി ജനറല്‍ റിസ്‌വാന്‍ അഖ്തറിന് മുന്നറിയിപ്പു നല്‍കി. വിഷയം ചര്‍ച്ചചെയ്യാന്‍ നവാസ് ശരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ജന്‍ജുവ, പഞ്ചാബ് പ്രവിശ്യാ മന്ത്രി ഷഹ്ബാസ് ശരീഫ്, അസിയാസ് ചൗധരി, മറ്റു മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായി പാക് പത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തു. പത്താന്‍കോട്ട് ആക്രമണത്തിന്റെ അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ജയ്‌ശെ മുഹമ്മദിനെതിരേ നടപടിയെടുക്കണമെന്നുമാണ് അസിയാസ് വ്യക്തമാക്കിയത്. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ മുംബൈ ആക്രമണക്കേസിലെ വിചാരണ ആരംഭിക്കാനും നിര്‍ദേശമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക