|    Jan 19 Thu, 2017 2:30 pm
FLASH NEWS

പത്താന്‍കോട്ട് ആക്രമണം; കൊല്ലപ്പെട്ട സൈനികരില്‍ മുന്‍ ഇന്ത്യന്‍ ഷൂട്ടിങ് താരവും

Published : 3rd January 2016 | Posted By: swapna en

 

fateh-singh-n

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ മുന്‍ ഇന്ത്യന്‍ ഷൂട്ടിങ് താരവും. മുന്‍ ഇന്ത്യന്‍ റൈഫില്‍ ഷൂട്ടിങ് താരം സുബേധാര്‍ മേജര്‍ ഫത്തേഹ് സിങാണ് ഇന്നലെ ഏറ്റുമുട്ടലില്‍ അക്രമികളുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
1995ലെ കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍  ഇന്ത്യയ്ക്കുവേണ്ടി രണ്ടു സ്വര്‍ണ്ണ മെഡലും ഒരു വെള്ളിയും ഫത്തേഹ് സിങ് നേടിയിരുന്നു.

 

രണ്ടു വര്‍ഷം മുമ്പാണ് പത്താന്‍കോട്ടില്‍ നിയമതിനായത്. 51കാരനായ ഫത്തേഹ് സിങിന്റെ മരണത്തില്‍ ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അനുശോചിച്ചു.കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 10 സൈനികരും അഞ്ച് അക്രമികളും കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 114 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക