|    Oct 19 Thu, 2017 1:00 pm
FLASH NEWS
Home   >  News now   >  

പത്താന്‍കോട്ട് ആക്രമണം; മസൂദ് അസ്ഹറിനെതിരേ കേസ്സെടുക്കാന്‍ തെളിവില്ല: പാകിസ്താന്‍

Published : 8th February 2016 | Posted By: swapna en

mazood

കറാച്ചി:പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹറിനെതിരേ കേസ്സെടുക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന് പാകിസ്താന്‍. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളില്‍ മസൂദിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ കാര്യങ്ങള്‍ ഇല്ല.ആക്രമണവുമായി ബന്ധപ്പെട്ട പാകിസ്താന്‍ സ്‌പെഷ്യല്‍ ടീം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ്  മസൂദിനെതിരായ തെളിവില്ലെന്ന്്  വ്യക്തമാക്കിയത്.
ഇന്ത്യ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ മസൂദ് അസ്ഹറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുണ്ടുന്നാണ് ഇന്ത്യ നേര്‌ത്തെ വ്യകത്മാക്കിയത്. ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക