|    Mar 23 Thu, 2017 10:02 pm
FLASH NEWS

പത്താന്‍കോട്ട്; അക്രമികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

Published : 8th January 2016 | Posted By: SMR

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നാല് അക്രമികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആറ് അക്രമികളാണ് കൊല്ലപ്പെട്ടത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് ഛിന്നഭിന്നമായിരുന്നു. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. വ്യോമതാവളത്തില്‍ തിരച്ചില്‍ തുടരുന്നതായി പോലിസ് സൂപ്രണ്ട് ആര്‍ കെ ബക്ഷി അറിയിച്ചു.

അതേസമയം സൈനികവേഷത്തില്‍ ചില അപരിചിതരെ കണ്ടെന്ന് ഗ്രാമീണര്‍ അറിയിച്ചതനുസരിച്ച് ഗുരുദാസ് പൂരിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. എന്നാല്‍, അന്വേഷണത്തില്‍ ആരെയും കണ്ടെത്തിയില്ലെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ ഗുരുദാസ് പൂരില്‍ ആക്രമണം നടന്നിരുന്നു. പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഇന്ത്യന്‍ എക്‌സ് സര്‍വീസ് മെന്‍ ലീഗ് ആവശ്യപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പഞ്ചാബ് സര്‍ക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിന് കാരണമായതെന്ന് സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ മേജര്‍ വിജയ്‌സിങ് മാന്‍കോഷ്യ ആരോപിച്ചു.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക