|    Mar 25 Sat, 2017 7:04 pm
FLASH NEWS

പത്താന്‍കോട്ടും ഗുരുദാസ്പൂരിലും സുരക്ഷ ശക്തമാക്കി

Published : 21st August 2016 | Posted By: SMR

ഗുരുദാസ്പൂര്‍: ഭീകരപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടെന്ന റിപോര്‍ട്ടുകളെത്തുടര്‍ന്ന് പഞ്ചാബിലെ ഗുരുദാസ്പൂര്‍, പത്താന്‍കോട്ട് ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു. പാകിസ്താനില്‍ നിന്നുള്ള ഫോണ്‍സന്ദേശം സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയാണു നടപടി. സൈന്യവും ബിഎസ്എഫും പോലിസും സംയുക്തമായി വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്കു പോവുന്നതും അവിടെനിന്നു വരുന്നതുമായ എല്ലാ വാഹനങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക