|    Oct 18 Thu, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പത്താന്‍കോട്ടില്‍ പരിഭ്രാന്തി പടര്‍ത്തി സ്ഥാനാര്‍ഥിയുടെ സുരക്ഷാ ഭടന്‍

Published : 22nd September 2017 | Posted By: fsq

 

പത്താന്‍കോട്ട്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ അംആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ഥിയുടെ സുരക്ഷാഭടന്‍ വാഹനങ്ങള്‍ക്കു നേരെ വെടിവച്ചു. വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പഞ്ചാബ് പോലിസ് കമാന്‍ഡോ ഫോഴ്‌സിലെ ലഖ്വിന്ദര്‍ സിങ് (47)ആണ് വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിക്ടോറിയ എസ്‌റ്റേറ്റ് മേഖലയിലാണു സംഭവം. മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥി മേജര്‍ ജനറല്‍ സുരേഷ് ഖജരിയ (റിട്ട.) യുടെ വസതിയിലായിരുന്നു സിങിനെ നിയമിച്ചിരുന്നത്. സിങിന് മനോവിഭ്രാന്തിയുണ്ടെന്നു വൈദ്യപരിശോധനയില്‍ കണ്ടെത്തിയതായി പത്താന്‍കോട്ട് എസ്എസ്പി വിവേക് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു.ഖജരിയയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ അംഗരക്ഷകനാണ്് സിങ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss