|    Oct 18 Thu, 2018 1:00 am
FLASH NEWS
Home   >  Kerala   >  

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടി പൊള്ളലേറ്റ നിലയില്‍

Published : 19th September 2017 | Posted By: shadina sdna


അടിമാലി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്കുളം താളുകണ്ടം ആദിവാസി കോളനിയിലെ മൂലയില്‍ രവിയുടെ മകള്‍ ശാലിനിയെയാണ് പൊള്ളലേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. ദേഹത്തേക്ക് ആരോ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷമാണ് കോട്ടയത്തേക്ക് മാറ്റിയത്. സഹോദരിക്കൊപ്പം വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ വിദ്യാര്‍ഥിനി വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ തന്നെ ആരോ പൊള്ളലേല്‍പ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം നടക്കുന്ന സമയം കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും വല്ല്യമ്മ യുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കു കയായിരുന്നു. മാങ്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. 6 മാസം മുമ്പ് പെണ്‍കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss