|    Jan 24 Tue, 2017 12:32 am

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Published : 27th August 2016 | Posted By: SMR

കൊട്ടിയം: ബന്ധുവീട്ടില്‍ നിന്നു പഠിക്കുകയായിരുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു കടന്ന സ്വകാര്യ ബസ്സ് ജീവനക്കാരനെ പോലിസ് സംഘം അറസ്റ്റ് ചെയ്തു.
ഉമയനല്ലൂര്‍ പടനിലം പൊല്‍ മലത്തു കിഴക്കതില്‍ ശരത് (19) ആണ് പിടിയിലായത്.  ഇക്കഴിഞ്ഞ മാര്‍ച്ച് അവസാന വാരത്തിലായിരുന്നു പീഡനം നടന്നത്. ബന്ധുവീട്ടില്‍ നിന്നു പഠിച്ചു കൊണ്ടിരുന്ന കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്ത ശേഷം ഫോണിലൂടെ വിവാഹ വാഗ്ദാനം നല്‍കി കുട്ടിയെ വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31ന് കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊല്ലത്തെ സിനിമാ തീയേറ്ററില്‍ പോയി സിനിമ കണ്ട ശേഷം രാത്രിയോടെ കൊട്ടിയത്ത് എത്തുകയും അവിടെ നിന്നും കുട്ടിയെ ആളൊഴിഞു കിടക്കുന്ന പഴയ കൊട്ടിയം പോലിസ് സ്‌റ്റേഷന്‍ കെട്ടിടത്തില്‍ വച്ച് പീഡിപ്പിച്ച ശേഷം പുലര്‍ച്ചെ പെണ്‍കുട്ടിയുമായി ബസ്സില്‍ കയറി ഓച്ചിറയില്‍ എത്തുകയുമായിരുന്നു.
ക്ഷേത്രപരിസരത്ത് കറങ്ങിയെങ്കിലും പോലിസ് ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് തിരികെ കൊല്ലം റെയില്‍വെ സ്‌റ്റേഷനിലെത്തി പെണ്‍കുട്ടിയെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട് വസ്ത്രം എടുത്തു കൊണ്ടുവരാമെന്നു പറഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഫോണില്‍ വീട്ടുകാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് ഇയാള്‍ പീഡന കേസ്സില്‍ പോലിസിന്റെ പിടിയിലാകുന്നത്. ഇതേ കുട്ടിയെ 2015 ഏപ്രില്‍ മാസത്തിലും ഇയാള്‍ മറ്റൊരു സ്ഥലത്തു നിന്നും സേലത്തേക്ക് തട്ടികൊണ്ടു പോയിരുന്നു. അന്ന് പോലിസിന്റെ പിടിയിലായ ഇയാള്‍ക്ക് 18 വയസ്സ് തികയാത്തതിനാല്‍ ഒരു മാസത്തോളം ജുവൈനല്‍ കോടതിയില്‍ തടവില്‍ കഴിഞ്ഞിരുന്നു. അവിടെ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും പീഡനം നടത്തിയത്. മൊബൈല്‍ ഫോണില്‍ പോലിസ് ഓഫിസര്‍മാരെ വിളിച്ച് മോശമായി സംസാരിച്ചതിന്റെ പേരിലും പോലിസ് ഇയാളെ പിടികൂടി താക്കീത് നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച ശേഷം ഒളിവില്‍ പോയ ഇയാളെക്കുറിച്ച് ചാത്തന്നൂര്‍ എസിപിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കണ്ടക്ടറായി ജോലി നോക്കിയിരുന്ന സ്വകാര്യ ബസ്സില്‍ നിന്നും കൊട്ടിയം സിഐ അജയ് നാഥ്, കൊട്ടിയം എസ്‌ഐ രതീഷ് എസ്‌ഐ, കെ കെ അശോക് കുമാര്‍, എഎസ്‌ഐ ഹരിലാല്‍, അജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക