|    Feb 25 Sun, 2018 5:31 pm
FLASH NEWS

പത്താം ക്ലാസുകാരിയുടെ തിരോധാനം: തുമ്പ് ലഭിക്കാതെ പോലിസ്

Published : 10th January 2017 | Posted By: fsq

 

താമരശ്ശേരി: പത്താം ക്ലാസുകാരിയെ കാണാതായിട്ട് ആഴ്ച പിന്നിട്ടിട്ടും തുമ്പുലഭിക്കാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. കോടഞ്ചേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും മുറമ്പാത്തി കുഴിമുള്ളില്‍ സിബിയുടെ മകളുമായി സോന സെബാസ്റ്റിയനെയാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട സോന വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളില്‍ എത്തിയില്ലെന്നറിയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ രാവിലെ ഒമ്പതുമണിയോടെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സോന എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. യൂനിഫോമില്‍ എത്തിയ സോന ബാത്ത്‌റൂമില്‍ കയറി വസ്ത്രം മാറിയാണ് തിരിച്ചിറങ്ങിയത്. കോടഞ്ചേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ബന്ധുക്കളും പോലിസും സംയുക്തമായി അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും സോനയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായതിനാല്‍ സൈബര്‍ സെല്ലിനും തുമ്പൊന്നും ലഭിച്ചിട്ടില്ല. ഈ ഫോണിന്റെ ആറുമാസത്തെ വിവരങ്ങള്‍ ശേഖരിച്ച് അതുവഴിയും അന്വേഷണം നടത്തിയെങ്കിലും ഫലം ചെയ്തില്ല. സോനയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പോലിസ് സ്‌റ്റേഷനിലെ  9497987191, 8606516386 എന്നി നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss