|    Sep 26 Tue, 2017 9:13 am

പത്താംതരം തുല്യത: 990 പേര്‍ എഴുതും

Published : 26th October 2016 | Posted By: SMR

കൊല്ലം: പത്താംതരം തുല്യതാ പരീക്ഷയില്‍ 990 പേര്‍ പങ്കാളികളാകും. ജില്ലയില്‍ 13 സ്‌കൂളുകളില്‍ പരീക്ഷ നടക്കും. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് കൊല്ലം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും(142 പേര്‍)ഏറ്റവും കുറവ് മൈനാഗപ്പള്ളി ഗവണ്‍മെന്റ് എച്ച് എസ് കടപ്പയിലുമാണ്(30 പേര്‍). തമിഴ് മീഡിയത്തില്‍ പഠിച്ച 19 പഠിതാക്കള്‍ കൂവക്കാട് ഗവണ്‍മെന്റ് എച്ച് എസില്‍ പരീക്ഷയെഴുതും. പരീക്ഷ നവംബര്‍ 14ന് ആരംഭിക്കും. ഒമ്പത് വിഷയങ്ങളില്‍ നടത്തുന്ന പരീക്ഷയുടെ നടത്തിപ്പ് ചുമതല പരീക്ഷാ ഭവനാണ്. 24 സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലായി പഠിച്ചുകൊണ്ടിരിക്കുന്ന പഠിതാക്കളാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ഡിസംബറില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സാക്ഷരതാ പ്രേരക്മാരില്‍ നിന്നും ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക