|    Jan 19 Thu, 2017 4:11 pm
FLASH NEWS

പത്താംക്ലാസുകാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒന്നാം പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയില്‍

Published : 16th April 2016 | Posted By: SMR

കല്ലമ്പലം: പത്താംക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതിയും രണ്ട് കൂട്ടാളികളും പിടിയില്‍. ഒന്നാം പ്രതിയായ നാവായിക്കുളം പട്ടാളംമുക്ക് വടക്കേവിള മുദീന മന്‍സിലില്‍ അമീര്‍ എന്നു വിളിക്കുന്ന അമീര്‍ഖാന്‍ (24), അയിരൂര്‍ വട്ടവിള വീട്ടില്‍ മക്കു എന്ന സജിന്‍ (26), പൂതക്കുളം ഷംന മന്‍സിലില്‍ സുമീര്‍ (23) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.
സംഭവത്തില്‍ ഏഴുപേര്‍ നേരത്തെ പിടിയിലായിരുന്നു. അനൂപ്ഷാ (24), ഷംനാദ് (21), സഹീദ് (21), ഷഹ്നാസ് (19), സല്‍മാന്‍ (19), സൂരത്ത് (32), അല്‍അമീന്‍ (23) തുടങ്ങിയവരാണ് നേരത്തെ പിടിയിലായത്.
നെല്ലിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഫെബ്രുവരി 2ന് വൈകിട്ട് ആറുമണിയോടെ അനൂപ്ഷാ ഫോണില്‍ വിളിച്ച് കല്ലമ്പലത്ത് വരുത്തുകയും ഓട്ടോയില്‍ കയറ്റി വെള്ളൂര്‍കോണത്ത് വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് കേസ്.
പീഡനദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും സംഭവം പുറത്തറിയിച്ചാല്‍ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുകയും മദ്യവും കഞ്ചാവും നല്‍കി പലതവണ പീഡിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ കൈമാറാനായി ഓട്ടോയില്‍ പാരിപ്പള്ളിയിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ സംശയത്തെതുടര്‍ന്ന് പോലിസിനെ അറിയിച്ചു. പോലിസ് എത്തിയപ്പോഴേക്കും കുട്ടിയെ ഉപേക്ഷിച്ച് ഓട്ടോയുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു.
പെണ്‍കുട്ടിയെ പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കേസ് കല്ലമ്പലം പോലിസിന് കൈമാറി.
തിരുവനന്തപുരം റൂറല്‍ പോലിസ് മേധാവി ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദേശ പ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തില്‍ വര്‍ക്കല സിഐ ആര്‍ അശോക്കുമാര്‍, കല്ലമ്പലം എസ്‌ഐ മാരായ അനീഷ് കരീം, ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മുഴുവന്‍ പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.
പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍
കല്ലമ്പലം: പീഡനത്തിന് ഇരയായ പ്രായപൂര്ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ആറ്റിങ്ങല്‍ കോടതി വളപ്പിലും സമീപത്തെ റോഡിലും തടഞ്ഞ് നിര്‍ത്തി അശ്ലീല ആംഗ്യം കാണിക്കുകയും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റു ചെയ്തു.
കോരാണി കൊച്ചുവീട്ടില്‍ മോഹന്‍ദാസ് (42) ആണു പിടിയിലായത്. ഇതേ സംഭവത്തില്‍ കോരാണി സനിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതു തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന വനിതാ പോലിസ് ഉദ്യോഗസ്ഥയെ അസഭ്യം വിളിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.
കല്ലമ്പലം പോലിസ് പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ സഹോദരന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ പീഡനങ്ങളും പെണ്‍വാണിഭവും നടത്തിയ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് നേര്‍ക്കായിരുന്നു ഭീഷണി. ഏറെ വിവാദമായ സംഭവത്തില്‍ ഇതിനകം പത്തു പേരെ അറസ്റ്റിലായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക