|    Oct 23 Tue, 2018 5:11 pm
FLASH NEWS

പത്തപ്പിരിയത്ത് ഫര്‍ണിച്ചര്‍ നിര്‍മാണകേന്ദ്രത്തിന് തീപിടിച്ചു

Published : 21st January 2017 | Posted By: fsq

 

മഞ്ചേരി: എടവണ്ണ പത്തപ്പിരിയത്ത് ഫര്‍ണിച്ചര്‍ നിര്‍മാണകേന്ദ്രത്തിന് തീപ്പിടിച്ചു. നെല്ലാണിയിലെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റാണ് പൂര്‍ണമായും കത്തി നശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം സംഭവിച്ചത്. നിര്‍മാണം പൂര്‍ത്തിയായ ഫര്‍ണിച്ചറുകളും മര ഉരുപ്പടികളും മെഷിനറികളുമാണ് കത്തിയത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. മഞ്ചേരിയിലെയും തിരുവാലിയിലെയും ഓരോ യൂനിറ്റുകള്‍ ഒന്നര മണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനുശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കല്ലിടുമ്പ് ചെരട്ടമണ്ണില്‍ സഫീര്‍, വെട്ടിക്കല്‍ നിസാമുദ്ദീന്‍ എന്നിവരുടെ ഉടമസ്തതയിലുള്ളതാണ് ഷെഡ്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. മഞ്ചേരിയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി ടി ഉമ്മറിന്റെ നേതൃത്വത്തില്‍ ഇ എം അബ്ദുര്‍റഫീഖ്, വി സി രഘുരാജ്, സനീഷ് പി ചെറിയാന്‍, മുഹമ്മദ് ഷാഫി എന്നിവരും തിരുവാലി സ്റ്റേഷന്‍ ഓഫിസര്‍ മുനവ്വിര്‍ സമാന്റെ നേതൃത്വത്തില്‍ ജംഷാദ്, ഹബീബ് റഹ്മാന്‍, അനീഷ്, ഗിരീഷ്‌കുമാര്‍, ഫസലുല്ല എന്നിവരുമാണ് തീയണച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss