|    Aug 19 Sun, 2018 3:30 am
FLASH NEWS

പത്തനാപുരത്ത് വെള്ളക്കെട്ടില്‍ അകപ്പെട്ട വീട് തകര്‍ന്നു

Published : 6th August 2018 | Posted By: kasim kzm

അരീക്കോട്: കീഴുപറമ്പ് പത്തനാപുരംത്ത് മൂന്നാഴ്ച വെള്ളം കെട്ടിന്ന ഭാഗത്തെ ഇരുനില വീട് തകര്‍ന്നുവീണു. പത്തനാപുരം ചുങ്കത്ത് ചേലാംതൊടിക പൊട്ടണംചാലി ശിഹാബിന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച വീടിന്റെ മുകളില്‍ ഗോവണിയുടെയും അനുബന്ധമുറിയുടെയും കോണ്‍ക്രീറ്റ് പ്രവൃത്തിക്കിടെയാണ് വീട് തകര്‍ന്നത്. സംഭവ സമയത്ത് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായിരുന്നു.
നാട്ടുകാരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഇവിടെ മൂന്നാഴ്ചയോളം കെട്ടിനിന്ന വെള്ളം നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്. തുടക്കത്തില്‍ റോഡ് വെട്ടിപ്പൊളിച്ച് വെള്ളം ഒഴിവാക്കി വീടുകള്‍ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ഗൗരവത്തിലെടുക്കാന്‍ തയ്യാറായിരുന്നില്ല. വിവിധ ഏജന്‍സികളുടെ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് റോഡ് വെട്ടിപ്പൊളിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറായത്.
വെള്ളക്കെട്ടുമൂലം നിര്‍ത്തിവച്ചിരുന്ന പണി വെള്ളം പൂര്‍ണമായും ഒഴിവായി 10 ദിവസത്തിനു ശേഷമാണ് പുനാരാരംഭിച്ചത്. തെരുവ് കച്ചവടക്കാരനായ ശിഹാബ് സുഹൃത്തുക്കളില്‍ നിന്നും മറ്റും കടം വാങ്ങിയാണ് വീട് പണിയുന്നത്. നിലവില്‍ 16 ലക്ഷം രൂപയോളം വീട് നിര്‍മാണത്തിന് ചെലവഴിച്ചതായി ശിഹാബ് പറഞ്ഞു. വെള്ളക്കെട്ട് കാരണം അടിത്തറ തകര്‍ന്നതാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിദഗ്ധാഭിപ്രായം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss