|    Oct 17 Wed, 2018 12:54 am
FLASH NEWS

പത്തനാപുരത്ത് രണ്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published : 20th February 2018 | Posted By: kasim kzm

പത്തനാപുരം: പത്തനാപുരത്ത് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. രണ്ടുപേര്‍ക്ക് വെട്ടേറ്റു.
പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ ഫൈസല്‍ മാഹീന്‍(15), അല്‍ അമീന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അല്‍താഫ്(16) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് മൂന്നോടെ മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമണമുണ്ടായത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്‌കൂളിന് സമീപം വച്ച് സംഘടിച്ചെത്തിയ 30ഓളം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഫൈസലിനെ ആക്രമിക്കുകയായിരുന്നു.
ഫൈസലിനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് അല്‍താഫിനും പരിക്കേറ്റത്. ഫൈസലിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടുന്നത് തടയുന്നതിനിടെയാണ് കൈയ്ക്ക് വെട്ടേറ്റത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അനന്തുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്‌കൂളില്‍ ഫൈസല്‍ മാഹീന്റെ നേതൃത്വത്തില്‍ കാംപസ് ഫ്രണ്ട് യൂനിറ്റ് രൂപീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഇത് അഞ്ചാം തവണയാണ് ഫൈസല്‍ മാഹീന് നേരെ ആക്രമണം ഉണ്ടാകുന്നത്.
ഒരാഴ്ച മുമ്പും ഫൈസല്‍ മാഹീന്‍ ഉള്‍പ്പടെയുള്ള കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ ഒരു കേസില്‍ പോലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ലെന്ന് കാംപസ് ഫ്രണ്ട് ആരോപിച്ചു. ഇന്നലെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 30ഓളം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പത്തനാപുരം പോലിസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss