|    Jul 25 Tue, 2017 4:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പത്തനാപുരത്ത് കരിമ്പനി സ്ഥിരീകരിച്ചു

Published : 20th April 2016 | Posted By: SMR

കൊല്ലം: പത്തനാപുരത്തെ പിറവന്തൂരില്‍ ‘കാലാ അസര്‍’ എന്നറിയപ്പെടുന്ന കരിമ്പനി സ്ഥിരീകരിച്ചു. ആദിവാസി കോളനിയിലെ മറിയാമ്മ(62)യ്ക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പതോളജി പരിശോധനയിലാണ് രോഗം തെളിഞ്ഞത്. വടക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന പാരസൈറ്റാണ് മറിയാമ്മയില്‍ കണ്ടെത്തിയതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രവാസികളല്ലാത്തവരില്‍ ഈ രോഗബാധ കണ്ടെത്തുന്ന കേരളത്തിലെ രണ്ടാമത്തെ സംഭവമാണിത്. 2005ല്‍ തെന്മലയില്‍ രോഗബാധ റിപോര്‍ട്ട് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക