|    Aug 23 Wed, 2017 12:14 am
FLASH NEWS

പത്തനാപുരത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദൂരുഹത ഒഴിയുന്നില്ല

Published : 4th August 2017 | Posted By: fsq

 

പത്തനാപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദൂരുഹത ഒഴിയുന്നില്ല. ദിവസങ്ങളായി ചോദ്യം ചെയ്യല്‍ തുടരുന്നെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാതായതോടെ പോലിസ് സര്‍ജനെ ഉള്‍പ്പെടെ എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. പോസ്റ്റ് മാര്‍ട്ടം നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് അന്വേഷണസംഘം കത്തയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇവരെത്തുമെന്നാണ് സൂചന. ഇവരുടെ സാന്നിദ്ധ്യത്തില്‍ സംശയമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പതിനാറുകാരിയായ റിന്‍സിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പുറമെ കൊട്ടാരക്കര റൂറല്‍ എസ്പി സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. കഴുത്തില്‍ കയറോ അതിന് സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡോഗ് സ്‌ക്വാഡ് വീടിന് സമീപത്ത് മാത്രമാണ് തിരച്ചില്‍ നടത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയില്‍ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. ശാസ്ത്രീയ പരിശോധനയുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോര്‍ട്ടും ഉടന്‍ പോലിസിന് കൈമാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക