|    Jan 24 Tue, 2017 8:59 pm
FLASH NEWS

പത്തനാപുരം മാര്‍ക്കറ്റില്‍ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്നു

Published : 5th August 2016 | Posted By: SMR

പത്തനാപുരം : മാര്‍ക്കറ്റിലെ മാലിന്യ ടാങ്കില്‍ നിന്നുള്‍പ്പടെ മാലിന്യങ്ങളും മലിനജലവും പുറത്തേക്ക് വ്യാപിക്കുന്നത് സമീപത്തെ ആരാധനാലയത്തിലും വ്യാപാരശാലകളില്‍ എത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ഇതിനെതിരേ അധികാരികള്‍ നടപടികള്‍ എടുക്കുന്നില്ല. പ്രതിഷേധവുമായി വ്യാപാരികളും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പത്തനാപുരം പൊതുമാര്‍ക്കറ്റിനുള്ളിലെ മല്‍സ്യവിപണനകേന്ദ്രത്തിന് സമീപത്തൈ കംഫര്‍ട്ട് സ്‌റ്റേഷന്റെയും ബയോഗ്യാസ് പ്ലാന്റിന്റെയും ടാങ്കുകളില്‍ നിന്നാണ് മലിനജലം പുറത്തേക്ക് വ്യാപിക്കുന്നത്. ഭൂമിയ്ക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകള്‍ കാലപഴക്കം കാരണം തകര്‍ന്നാണ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിന്റെ പിന്നാലെ സംരക്ഷണഭിത്തിയിലുണ്ടായ വിള്ളലുകള്‍ വഴിയാണ് മലിനജലം ജനവാസമേഖലയിലേക്ക് ഒഴുകുന്നത്. ഇത് കാരണം ദുര്‍ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മഴയില്‍ വെള്ളത്തോടൊപ്പം മാലിന്യങ്ങള്‍ ഒഴുകി ടൗണ്‍ മുസ്‌ലിം ജമാ അത്തിന് സമീപത്തേക്കാണ് എത്തുന്നത്. ഇവിടെ
സമീപത്ത് ഇരുപതോളം വ്യാപാരസ്ഥാപനങ്ങളാണ് ഉള്ളത്. മലിനജലം കെട്ടി കിടക്കുകയും ദുര്‍ഗന്ധം വമിക്കുന്നത് കാരണം കടകളിേേലക്ക് ആവശ്യക്കാര്‍ എത്താറില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.  പരാതിയെ തുടര്‍ന്ന്കഴിഞ്ഞ ആഴ്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തിതിയിരുന്നു. അടിയന്തരമായി നടപടിയെടുക്കാമെന്നും പുതിയ ടാങ്ക് നിര്‍മിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. പുതിയ ടാങ്ക് നിര്‍മിക്കാന്‍ സ്ഥലം നല്‍കാമെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം മാര്‍ക്കറ്റിലെ ഖരമാലിന്യങ്ങള്‍  നീക്കം ചെയ്യുക മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ  ആഴ്ച  വ്യാപാരികള്‍ മാലിന്യത്തിനെതിരേ പ്രതിഷേധിച്ചപ്പോള്‍ ബ്ലീച്ചിങ് പൗഡര്‍ നിക്ഷേപിച്ചിരുന്നു. മലിന ജലം കെട്ടി കിടന്ന് രോഗങ്ങള്‍ പടരുമെന്ന  ഭീതിയിലാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക