|    Jul 19 Thu, 2018 5:55 am
FLASH NEWS

പത്തനാപുരം പള്ളിപ്പടിയിലെ മരംമുറി ; സോഷ്യല്‍ ഫോറസ്ട്രിയില്‍ രേഖകളില്ലെന്ന് ഡിഎഫ്ഒ

Published : 28th September 2017 | Posted By: fsq

 

അരീക്കോട്:  പത്തനാപുരം പള്ളിപ്പടിയിലെ മരംമുറി സോഷ്യല്‍ ഫോറസ്ട്രിയില്‍ രേഖകളില്ലെന്ന് ഡിഎഫ്ഒ. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ പത്തനാപുരം ചുങ്കത്തിന് സമീപം റോഡരുകിലെ മരം മുറി ആരംഭിച്ചതിനെ തുടര്‍ന്ന് ഏറനാട് മണ്ഡലംപരിസ്ഥിതി സമിതി ഭാരവാഹികള്‍ സോഷ്യല്‍ ഫോറസ്ട്രി ഓഫിസില്‍ ചെന്ന് ഡിഎഫ്ഒയോട് നേരിട്ട് വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും സോഷ്യല്‍ ഫോറസ്ട്രി ഓഫിസില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയ രേഖകളില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ അവധി ദിവസത്തില്‍ റോഡരുകിലുള്ളവന്‍മരങ്ങള്‍ മുറിക്കാന്‍ ആരംഭിച്ചത് വിവാദമായതിനെ തുടര്‍ന്ന് നിറുത്തി വെച്ചെ ങ്കിലും ഇന്നലെ വീണ്ടും ആരംഭിക്കുകയായിരുന്നു. മരം ലേലത്തിനെടുത്തന്ന് പറയുന്നവരുടെ കൈകളിലുള്ള രേഖകള്‍ പരിസ്ഥിതി പ്രവര്‍ത്തകരെ കാണിച്ചതിനു ശേഷമാണ് സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥനെ സമീപിച്ച് രേഖകള്‍ ആവര്യപ്പെട്ടത്. എന്നാല്‍ പൊതുമരാമത്ത് എന്‍ജിനിയര്‍ തേജസിന് നല്‍കിയ വിശദീകരണത്തില്‍ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്ന് 47000രുപ ക്ക് അനുമതി നല്‍കിയതിന് ശേഷമാണ് പിഡബ്ല്യുയുഡിയില്‍ നിന്ന് മരംമുറിക്കാന്‍ ലേലം അനുവദിച്ചത്. വനം വകുപ്പില്‍ രേഖകളില്ലാത്തത് പൊതുമരാമത്ത് ഉത്തരവാദിയല്ലെന്നും വ്യക്തമാക്കി. വനം വകുപ്പില്‍ ലേലം നല്‍കാന്‍ അനുവദിച്ചതിന്റെ രേഖകള്‍ കാണാത്തതില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പില്‍ രേഖയില്ലാതെ മരംമുറിക്കാന്‍ എങ്ങിനെയാണ് പിഡബ്ല്യുഡി അനുവാദം നല്‍കിയതെന്ന് സംശയമുയര്‍ത്തുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന വന്‍ മരങ്ങള്‍ കുറഞ തുകക്കാണ് ലേലം അനുവദിച്ചത്. റോഡരുകിലുള്ള തണല്‍മരങ്ങള്‍ തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടങ്ങള്‍ക്ക് തടസമാവാതിരിക്കാനാണ് ഇത്തരത്തില്‍ നീക്കം ആരംഭിച്ചത്.സോഷ്യല്‍ ഫോറസ്ട്രിയില്‍നിന്നും പൊതുമരാമത്ത് ഓഫിസില്‍ നിന്നും കൃത്യമായ രേഖകള്‍ ലഭ്യമായാല്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെപരാതി നല്‍കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ കെ എം സലിം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss