|    Jan 25 Wed, 2017 6:57 am
FLASH NEWS

പത്തനംതി ട്ട പോലിസ് സ്റ്റേഷന്‍ ആക്രമണം; നേതാക്കള്‍ കോടതിയില്‍ കീഴടങ്ങി

Published : 20th October 2016 | Posted By: SMR

പത്തനംതിട്ട: അറസ്റ്റിലായ യുവനേതാവിനെ മോചിപ്പിക്കാന്‍ പത്തനംതിട്ട പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളായ നേതാക്കള്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ നേതാവ് വി ആര്‍ ജോണ്‍സണ്‍, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം അന്‍സില്‍ അഹമ്മദ് എന്നിവരാണ് പത്തനംതിട്ട സിജെഎം കോടതിയില് കീഴടങ്ങിയത്. ഇരുവരും ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ജഡ്ജ് എ എഫ് വര്‍ഗീസ് മുമ്പാകെയാണ് കീഴടങ്ങിയത്. ഇവരെ റിമാന്‍ഡില്‍ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടുപേരെ കൂടി  അറസ്റ്റ് ചെയ്യാനുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതും പോലിസിനെ മര്‍ദിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി അഡ്വ. സക്കീര്‍ ഹുസയ്ന്‍ കോടതിയില്‍ ഹാജരായി.കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30ന് പത്തനംതിട്ട സ്‌റ്റേഷനിലാണ് അക്രമം നടന്നത്. നേരത്തെയുള്ള ഒരു വധശ്രമ കേസില്‍ പ്രതിയായ പ്രമാടം സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ എം ജി യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ അനീഷ്‌കുമാറിനെ പത്തനംതിട്ട എസഐ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നതാണ് അക്രമത്തിന് കാരണമായത്. സംഭവമറിഞ്ഞ് ജോണ്‍സന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ എത്തുകയും അനീഷിനെ ബലമായി പിടിച്ചിറക്കി മോചിപ്പിക്കാനും ശ്രമിച്ചു. ഇത് പോലിസ് തടഞ്ഞയുടനെ സംഘര്‍ഷമായി. ഡിവൈഎഫ്‌ഐക്കാര്‍ പോലിസുകാരെ ആക്രമിക്കുകയും സ്‌റ്റേഷന്‍ ഉപകരണങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു. അക്രമത്തില്‍ എസ്‌ഐക്കും മര്‍ദ്ദനമേറ്റിരുന്നു. ഇതിനിടെ അനീഷ്‌കുമാറിനെ ബലമായി പിടിച്ച് വലിച്ച് സ്‌റ്റേഷനില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോവാനും ശ്രമിച്ചു. വിവരമറിഞ്ഞ് എആര്‍ ക്യാംപില്‍ നിന്നു കൂടുതല്‍ പോലിസുകാര്‍ എത്തിയതോടെ ഡിവൈഎഫ്‌ഐക്കാര്‍ ഓടി രക്ഷപ്പെട്ടു.ജോണ്‍സണും അന്‍സില്‍ അഹമ്മദും കാലറിയാവുന്ന മറ്റ് ര് പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ ഒളിവില്‍ പോവുകയും ചെയ്തു. മറ്റ് രണ്ടു പേരെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നതായും പറയുന്നു.  പ്രതികളെ പിടികൂടാത്തത് സംബന്ധിച്ച് നിയമസഭയിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അനീഷ്‌കുമാറിനെ             ഞായറാഴ്ച രാത്രി തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. 2014ല്‍ കാതോലിക്കേറ്റ് കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി എത്തിയ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കയറി  ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പിച്ച കേസിലെ രണ്ടാം പ്രതിയാണ് അനീഷ്‌കുമാര്‍. ഈ കേസിലെ മറ്റൊരു പ്രതിയാണ് അന്‍സില്‍ അഹമ്മദ്. അന്‍സില്‍ നേരത്തെ ജാമ്യം എടുത്തിരുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക