|    Feb 27 Mon, 2017 3:36 am
FLASH NEWS

പത്തനംതിട്ട പോലിസ് സ്റ്റേഷന്‍ ആക്രമണം: രണ്ടു പ്രതികള്‍ കൂടി കീഴടങ്ങി

Published : 6th November 2016 | Posted By: SMR

പത്തനംതിട്ട: വാറന്റ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും എസ്‌ഐയെ മര്‍ദിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി കീഴടങ്ങി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ റിമാന്‍ഡിലായ പ്രതികളുടെ എണ്ണം നാലായി. സിപിഎം കോന്നി ഏരിയാ കമ്മിറ്റിയംഗവും മുന്‍ പ്രമാടം ലോക്കല്‍ സെക്രട്ടറിയുമായ മോഹനന്‍ നായര്‍, എസ്എഫ്‌ഐ നേതാവ് ശരത് എന്നിവരാണ് മൂന്നു ദിവസം മുന്‍പ് പോലിസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയും നഗരസഭ കൗണ്‍സിലറുമായ വി ആര്‍ ജോണ്‍സണ്‍, അന്‍സില്‍ അഹമ്മദ് എന്നിവര്‍ രണ്ടാഴ്ച മുന്‍പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ മാസം 16ന് രാത്രി 10.30നാണ് സ്‌റ്റേഷന്‍ ആക്രമണം നടന്നത്.307 വകുപ്പ് (വധശ്രമം) പ്രകാരം ചാര്‍ജ് ചെയ്ത കേസില്‍ വാറന്റുണ്ടായിരുന്ന ഡിവൈഎഫ്‌ഐ കോന്നി ഏരിയാ സെക്രട്ടറിയും എംജി യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രമാടം സ്വദേശി അനീഷ് കുമാറിനെ എസ്‌ഐ പുഷ്പകുമാര്‍ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍           കൊണ്ടുവന്നതാണ് സംഭവത്തിന് കാരണമായത്. ഇതിന് പിന്നാലെ സ്‌റ്റേഷനിലേക്ക് എത്തിയ വി ആര്‍ ജോണ്‍സണ്‍, മോഹനന്‍ നായര്‍, അന്‍സില്‍ അഹമ്മദ്, ശരത്  എന്നിവരാണ് ആക്രമണം നടത്തിയെതന്ന് പോലിസ് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day