|    Jun 26 Mon, 2017 10:53 pm
FLASH NEWS

പത്തനംതിട്ട നഗരസഭയുടെ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലേക്ക്

Published : 29th October 2016 | Posted By: SMR

പത്തനംതിട്ട: നഗരസഭയുടെ മാലിന്യ സംസ്‌ക്കരണത്തിന് വേണ്ടത്ര സ്ഥലമില്ലാതായതോടെ പ്രതിസന്ധിയിലേക്ക്. നിലവില്‍ മാലിന്യ സംസ്‌ക്കരിക്കുന്ന  നഗരസഭയുടെ ആധുനിക അറവുശാലയ്ക്ക് സമീപത്തുള്ള സ്വകാര്യ കമ്പനിയുടെ യൂനിറ്റിലാണ്. എന്നാല്‍ ഇവിടെ മാലിന്യം സംസ്‌ക്കരിക്കാനുള്ള വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാതായതോടെ സമീപത്തെ           വ്യക്തിയുടെ സ്ഥലത്തേക്കാണ് ഇപ്പോള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.  ഇതിന് പുറമെ നഗരസഭയുടെ നേതൃത്വത്തില്‍  ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസകരണ പ്ലാന്റില്‍ നിക്ഷേപിക്കാതെ ജില്ലാ സ്റ്റേഡിയത്തിന് സമീപത്തുള്ള വണ്ടിത്താവളത്തിലാണ് തള്ളുന്നത്. നഗരസഭയുടെ മുഴുവന്‍ മാലിന്യങ്ങളും സംസ്‌കരിക്കണമെന്നായിരുന്നു തിരുവല്ല ആസ്ഥാനമാക്കിയുള്ള കമ്പനിയുമായി നഗരസഭ കരാറുണ്ടാക്കിയത്. ഇതിന് പുറമെ മാലിന്യ സംസ്‌ക്കരണത്തില്‍ പരിശീലനം ലഭിച്ച തൊഴിലാളികളെയും കമ്പനിക്ക് നഗരസഭ വിട്ടു നല്‍കുകയും ചെയ്തു. ദിനംപ്രതി  രണ്ട് ടണ്ണിലധികം മാലിന്യങ്ങളാണ് പത്തനംതിട്ട നഗരസഭയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് ശാസ്ത്രീയമായി കൈകാര്യം ചെയ്താല്‍ മാത്രമെ ഒരു പരിധിവരെ മാലിന്യതോത് ഗണ്യമായി കുറയ്ക്കാന്‍ കഴിയുകയുള്ളുവെന്ന് മലിനീകരണ ബോര്‍ഡിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഇതിന് ശ്വാശത പരിഹാരമെന്ന നിലയില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ തൊഴിലാളികളെ നിയമിച്ച ഇവര്‍ക്ക് വേണ്ട പരിശീലനവും നല്‍കിയിരുന്നു. ഇതിന് പുറമെ ഉറവിടെ മാലിന്യ സംസ്‌കക്കണത്തിന് വേണ്ടി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനും തീരുമാനമായിരുന്നു. എന്നാല്‍ പിന്നീട് വന്ന് ഭരണസമിതി ബയോഗ്യാസ് പ്ലാന്റിന് അനുവദിച്ച തുക വകമാറ്റി. ഇതിന് പുറമെ വീടുകളില്‍ ബയോഗ്യസ് പ്ലാന്റുകള്‍ നല്‍കി. എന്നാല്‍ പല വീടുകളില്‍ ഇവ ഉപയോഗശൂന്യമായ നിലയിലാണ്. ഇതോടെ ഗാര്‍ഹിക മാലിന്യത്തിന്റെ തോത് വര്‍ധിച്ചു. സംസ്‌ക്കരണ പ്ലാന്റില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് അതിലെ മൂല്യാധിഷ്ടിത വസ്തുക്കള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്. നിലവില്‍ പ്ലാന്റിലെ മാലിന്യങ്ങള്‍ തന്റെ വസ്തുവിലേക്ക് ഇടാന്‍ പാടില്ലെന്ന് വസ്തു ഉടമ രംഗത്തെത്തിയതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കുകയാണ്. ഇതോടെയാണ് നഗരത്തിലെ  മാലിന്യങ്ങള്‍ വണ്ടിത്താവളത്തിന് സമീപം നിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മാലിന്യമുക്ത നഗരമായി പ്രഖ്യാപിച്ച് ഒരു               ഒരുവര്‍ഷത്തിന് ശേഷം നഗരസഭ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക