|    Jan 18 Wed, 2017 5:31 pm
FLASH NEWS

പത്തനംതിട്ട നഗരസഭയുടെ മാലിന്യ സംസ്‌കരണം അവതാളത്തില്‍

Published : 13th October 2016 | Posted By: Abbasali tf

പത്തനംതിട്ട: നഗരസഭയുടെ മാലിന്യ സംസ്‌കരണം വീണ്ടും അവതാളത്തില്‍. നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ റിങ് റോഡിലുള്ള ആധുനിക അറവുശാലയ്ക്ക് സമീപത്തെ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് വേര്‍തിരിക്കുന്നതായിരുന്നു പതിവ്. ഇത്തരത്തില്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്്കരിക്കുന്നതിന് തിരുവല്ല ആസ്ഥാനമാക്കിയ കമ്പനിയെ കഴിഞ്ഞ നഗരസഭ ഭരണസമതി ചുമതലപ്പെടുത്തുകയായിരുന്നു. മാലിന്യത്തില്‍ നിന്ന് ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍  പേപ്പര്‍, പ്ലാസ്റ്റിക് കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ഏജന്‍സി ചെയ്യുന്നത്. ഇതില്‍ നിന്ന് കിട്ടുന്ന് ഒരു വിഹിതം നഗരസഭയ്ക്ക് നല്‍കുകയും ചെയ്യും. നിലവില്‍ സംസ്‌കരണ ശാലയില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച ശേഷം സമീപത്തെ പാടശേഖരത്തിലേക്ക് ഉപേക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.  ഇന്‍സിനേറ്റര്‍ സംസ്‌കരണ ശാലയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തന രഹിതമായ നിലയിലാണ്. ഇന്‍സിനിറ്റേര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭാരിച്ച തുകയാണ് വേണ്ടിവരുന്നതെന്ന കാരണത്താല്‍ ആണ്  ഇത് പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നത്.കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി ഇരതേടി എത്തുന്നത്  സംസ്‌കരണ ശാലയിലെ തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നുണ്ട്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാമെന്നായിരുന്നു കമ്പനിക്ക് നഗരസഭ കരാര്‍ നല്‍കിയപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അശാസ്ത്രീയമായ രീതിയിലാണ് മാലിന്യ സംസ്‌കരണം കമ്പനി നടത്തി വരുന്നത്. കമ്പനിക്ക് ആവശ്യമായ പാഴ്‌വസ്തുക്കള്‍ മാത്രമാണ് ഇവിടെ നിന്ന് ഇപ്പോള്‍ വേര്‍തിരിക്കുന്നത്. എന്നാല്‍  അശാസ്ത്രിയമായ മാലിന്യ സംസ്‌കരണത്തിനെതിരേ പ്രതിപക്ഷം മൗനം പാലിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക