|    Dec 19 Wed, 2018 4:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പത്തനംതിട്ട നഗരത്തിലെ ഇരട്ടക്കൊലപാതകംപ്രതി ആനന്ദകുമാറിന് ജീവപര്യന്തം തടവ്

Published : 1st November 2018 | Posted By: kasim kzm

പത്തനംതിട്ട: നഗരസഭയിലെ ശ്മശാനത്ത് അനാഥയായി ആടുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ഏലിക്കുട്ടിയും (72) സഹായി പ്രഭാകരനും (62) കൊല്ലപ്പെട്ട കേസിലെ പ്രതി കൊടുന്തറ കദലിക്കാട് കോളനിയില്‍ ആനന്ദഭവനില്‍ ആനന്ദകുമാറിന് (34) ജീവപര്യന്തം തടവ്. പത്തനംതിട്ട ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം സുലേഖയാണു വിധി പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും നല്‍കണം. കേസില്‍ ജില്ലാ ഗവ. പ്ലീഡര്‍ കെ പി സുഭാഷ്‌കുമാര്‍ ഹാജരായി. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ കഴിഞ്ഞ മെയ് 15നാണ് വിസ്താരം ആരംഭിച്ചത്. പത്തനംതിട്ട സിഐ ആയിരുന്ന ആര്‍ സുധാകരന്‍പിള്ള ചാര്‍ജ് ചെയ്ത കേസില്‍ മൊത്തം 22 സാക്ഷികളാണ് ഉണ്ടായിരുന്നത്. നൂറുകണക്കിന് ആടുകളുടെ പോറ്റമ്മയായിരുന്നു ഏലിക്കുട്ടി. ഇവരുടെ സഹായിയാണ് നന്നുവക്കാട് കാലായില്‍ വീട്ടില്‍ പ്രഭാകരന്‍. ഇവര്‍ കൊല്ലപ്പെട്ടത് 2007 ഒക്ടോബര്‍ മൂന്നിനാണ്. അനാഥ മൃതദേഹങ്ങള്‍ മറവ് ചെയ്തിരുന്ന കൊടുംകാടും ഇപ്പോള്‍ ജില്ലാ മൃഗാശുപത്രി പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ നഗരസഭാ ശ്മശാനത്തിലായിരുന്നു ഏലിക്കുട്ടി താമസിച്ചിരുന്നത്.
ശ്മശാനത്തിലെ കാട്ടില്‍ അനാശാസ്യത്തിന് എത്തിയിരുന്ന സാമൂഹികവിരുദ്ധര്‍ ഇവരുടെ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഏലിക്കുട്ടി പത്തനംതിട്ട സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss