|    Jul 22 Sun, 2018 2:37 pm
FLASH NEWS

പത്തനംതിട്ട നഗരം ചീഞ്ഞുനാറുന്നു

Published : 8th September 2017 | Posted By: fsq

 

പത്തനംതിട്ട: ഓണാഘോഷത്തിനിടയില്‍ മാലിന്യ നീക്കം നിലച്ചതോടെ പത്തനംതിട്ട നഗരം ചീഞ്ഞു നാറുന്നു. ഇതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ ആസ്ഥാനത്തെ ബസ് സ്റ്റാന്റ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മാലിന്യം കെട്ടികിടന്ന് മൂക്കു പൊത്താതെ യാത്ര ചെയ്യാനാവാത്ത അവസ്ഥതയിലായി. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പുറത്തള്ളുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കനത്ത മഴയില്‍ ഒലിച്ചിറങ്ങി കെട്ടികിടക്കുന്നതുകാരണം ചെറുതോടുകളിലെ നീരൊഴുക്കും തടസ്സപ്പെട്ടു. ഗാര്‍ഹികമാലിന്യങ്ങള്‍ക്കൊപ്പം രാത്രിയുടെ മറവില്‍ തള്ളുന്ന അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്മാലിന്യങ്ങളും കൂടിയായതോടെ നഗരത്തിലെ പ്രധാന തോടുകളെല്ലാം ഒഴുക്കു നിലച്ച അവസ്ഥയിലാണ്. ജൈവ–അജൈവ മാലിന്യങ്ങള്‍ അടിഞ്ഞ തോടുകള്‍ ഒഴുക്കു നിലച്ചതോടെ ചീഞ്ഞു നാറുകയാണ്. റിങ് റോഡിന്റെ ചുറ്റി ഒഴുകുന്ന പ്രധാന കൈതോടുകളെല്ലാം പ്ലാസ്റ്റിക് കുപ്പികളും, കിറ്റുകളുമടങ്ങുന്ന മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.   നൂറുകണക്കിനു ജനങ്ങള്‍ ഇരുകരകളിലുമായി താമസിക്കുന്ന തോടുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞത് ജനങ്ങളില്‍ സാംക്രമികരോഗ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. കൈയേറ്റത്തില്‍ നിന്നും തോടുകളെ സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി കെട്ടല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപത്തില്‍ നിന്നും തോടുകളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് നിലവിലെ ശോചനീയാവസ്ഥയ്ക്കു കാരണം. ഇടത്തോടുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ മുന്‍കാലങ്ങളില്‍ നഗരസഭ നീക്കം ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ മാലിന്യം നീക്കം സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. ആശുപത്രി റോഡിലെ മഴവെള്ളം ഒഴുക്കി കളയുന്നതിനായി നിര്‍മിച്ച ഓട അടഞ്ഞ അവസ്ഥയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss