|    Oct 21 Sat, 2017 2:21 pm
FLASH NEWS

പത്തനംതിട്ട ഡിപ്പോയ്ക്ക് അഞ്ച് എയര്‍ ബസ് : സര്‍വീസ് മൈസൂര്‍, മംഗലാപുരം റൂട്ടില്‍

Published : 1st June 2017 | Posted By: fsq

 

പത്തനംതിട്ട: കെ.എസ്.ആര്‍. ടി. സി ഡിപ്പോയ്ക്ക് അഞ്ച് സൂപ്പര്‍ ഡീലക്‌സ്് എയര്‍ബസ്. മംഗലാപുരം, മൈസൂര്‍ റൂട്ടിലേക്ക് ഈ ബസുകള്‍ സര്‍വീസ് നടത്തും. 15 ന് സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് കണ്ണൂര്‍, കാസര്‍കോഡ് വഴി മംഗലാപുരത്തിന് ഒരു ബസ് പോകുമ്പോള്‍ അവിടെ നിന്ന് തിരികെ പത്തനംതിട്ടയിലേക്ക് മറ്റൊരു ബസ് സര്‍വീസ് നടത്തും. കോഴിക്കോട് മാനന്തവാടി, മുത്തങ്ങ വഴിയാണ് മൈസുരിന് സര്‍വീസ്. ഒരു ബസ് ഇതേ സമയം മൈസൂരില്‍ നിന്ന് ഇവിടേക്ക് സര്‍വീസ് നടത്തും. ഒരു ബസ് റിസര്‍വ് ആയി ഉപയോഗിക്കുകയാണ്.  സെമി സ്ലീപ്പര്‍ ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങാണ് സര്‍വീസിന്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക