|    May 28 Sun, 2017 10:36 am
FLASH NEWS

പത്തനംതിട്ട ജനറല്‍ ആശുപത്രി ഐപി വാര്‍ഡിലെ ബില്ലുകളില്‍ ക്രമക്കേട്്

Published : 13th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ഐപി വാര്‍ഡിലെ ബില്ലുകളില്‍ ക്രമക്കേട് നടത്തി ജീവനക്കാരന്‍ വെട്ടിച്ചത് ലക്ഷത്തിലധികം രൂപ.  ആശുപത്രി  ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ബില്ലുകളില്‍ തിരിമറി നടത്തി ഇയാള്‍ തട്ടിപ്പ് നടത്തി വന്നിരുന്നായി പരിശോധനയില്‍ വ്യക്തമായി. കിടത്തിച്ചികില്‍സയ്ക്ക് എത്തുന്ന രോഗികള്‍ നല്‍കുന്ന 25 രൂപയ്ക്ക് പകരം ബില്ല് നല്‍കാതെയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അതാത് ദിവസം രോഗികള്‍ക്ക് നല്‍കുന്ന ബില്ലുകള്‍ ആശുപത്രി അക്കൗണ്ട്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രേഖപ്പെടുത്തണമെന്നാണ് നിമയം. എന്നാല്‍ ഇത് ചെയ്യാതെയാണ് തട്ടിപ്പ് നടത്തിയത്. ഇത് ആശുപത്രി അധികൃതര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. രോഗികള്‍ക്ക് തങ്ങള്‍ കൊടുക്കുന്ന തുകയ്ക്ക് ബില്ല് ലഭിക്കുന്ന കാര്യം അറിയാന്‍ കഴിയാത്തതും തട്ടിപ്പ് നടത്താന്‍ കൂടുതല്‍ സൗകര്യമായി. ഐപി വാര്‍ഡിലെ  അഡ്മിഷന്‍ കൗണ്ടറിലേക്ക്  പുതിയ ജീവനക്കാരെ നിയമിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ഇവരോട് ബില്ലുകള്‍ താന്‍ തന്നെ രേഖപ്പെടുത്തിക്കൊള്ളാമെന്നു ആരോപണ വിധേയന്‍ പറഞ്ഞതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയത്.  ആരോപണ വിധേയന്‍ താല്‍ക്കാലിക ജീവിനക്കാരനായതിനാല്‍ ജോലി ഉപേക്ഷിച്ചാല്‍ ആശുപത്രി സൂപ്രണ്ട് ഈ തുക നല്‍കേണ്ടിവരുമെന്നാല്‍ രഹസ്യമായിട്ടായിരുന്നു അന്വേഷണം നടത്തിവന്നിരുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാരനെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day