|    Nov 21 Wed, 2018 1:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പത്തനംതിട്ടരൂക്ഷമായ പ്രളയം തുടരുന്നു

Published : 18th August 2018 | Posted By: kasim kzm

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രൂക്ഷമായ പ്രളയം തുടരുന്നു. മലയോര മേഖലയായ റാന്നി, ചിറ്റാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതോടെ ജില്ലയിലെ നദികള്‍ കരകവിഞ്ഞു. ഇന്നലെ മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. ആറന്മുള പൂര്‍ണമായും ഇപ്പോഴും വെള്ളത്തിലാണ്.
പത്തനംതിട്ട, കോന്നി പ്രദേശങ്ങളില്‍ ജലം വലിഞ്ഞു. പന്തളം മേഖല വെള്ളത്തില്‍ മുങ്ങി. തിരുവല്ലയുടെ പടിഞ്ഞാറന്‍ മേഖലയും വെള്ളക്കെട്ടിലാണ്. ആറന്മുള, കോഴഞ്ചേരി പ്രദേശങ്ങളില്‍ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും മൂന്നുദിവസമായി ആളുകള്‍ വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. പമ്പയിലെ വെള്ളം തിരുവല്ല താലൂക്കിലെ പടിഞ്ഞാറന്‍ മേഖലയിലേക്കു വ്യാഴാഴ്ച രാത്രി മുതല്‍ കയറിത്തുടങ്ങി. ഇതോടെ ഈ പ്രദേശങ്ങളിലും നിരവധി ആളുകള്‍ ഒറ്റപ്പെട്ടു. റാന്നി, കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളിലേതിനു സമാനമായ അന്തരീക്ഷമാണു നിലവില്‍ തിരുവല്ല താലൂക്കിലുള്ളത്. വീടുകള്‍ക്കുള്ളില്‍ കുടങ്ങിയവര്‍ സഹായാര്‍ഭ്യര്‍ഥനകളിലാണ്. തിരുവല്ല ടൗണില്‍ എംസി റോഡിലടക്കം വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി.
കോഴഞ്ചേരി താലൂക്കിലെ ഇടയാറന്മുള ചെട്ടിമുക്ക് ആറാട്ടുപുഴ മാലക്കര നീര്‍വിളാകം എന്നീ ഭാഗങ്ങളില്‍ സാധാരണ ബോട്ടുകളില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഇരട്ട എന്‍ജിനുള്ള എട്ട് ബോട്ടുകളെത്തിച്ചിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ആളുകളുടെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും തുടരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss