|    Dec 19 Wed, 2018 3:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പത്തനംതിട്ടയില്‍ 1488 കോടിയുടെ നാശനഷ്ടം

Published : 28th August 2018 | Posted By: kasim kzm

പത്തനംതിട്ട: പ്രളയം താണ്ഡവമാടിയ പത്തനംതിട്ട ജില്ലയില്‍ പ്രളയക്കെടുതിയില്‍ കര്‍ഷകര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും 1488 കോടിയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച കണക്കുകള്‍ വിവിധ വകുപ്പുകള്‍ ജില്ലാ കലക്ടര്‍ പി ബി നൂഹിന് സമര്‍പ്പിച്ചു. ആഗസ്ത് 15ന് ശേഷമുണ്ടായ നാശനഷ്ടം സംബന്ധിച്ച കണക്കാണ് സമര്‍പ്പിച്ചത്. 11140 ഹെക്റ്റര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി. 58500 കര്‍ഷകരെ പ്രളയം ബാധിച്ചു. 70 കോടിയാണ് കൃഷിനാശം മൂലം നഷ്ടമായത്. 692 വീടുകള്‍ പൂര്‍ണമായും 32370 വീടുകള്‍ ഭാഗികമായും തകര്‍ന്നതിലൂടെ 194.84 കോടി നഷ്ടമായി. 1200 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നതിലൂടെ 800 കോടിയും വൈദ്യുതി ബോര്‍ഡിന് 25 കോടിയും നഷ്ടമായി. കൃഷിനാശം ഒഴിച്ച് സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് ഇതില്‍പ്പെടുന്നില്ല.
അതേസമയം, ജില്ലയിലെ പ്രളയബാധിത മേഖലയിലെ ദുരിതത്തിന് അറുതിയായിട്ടില്ല. വെള്ളം ഏറെ ഭീതിസൃഷ്ടിച്ച റാന്നി, കോഴഞ്ചേരി, ആറന്‍മുള, പന്തളം മേഖലയിലെ പല വീടുകളിലും ഇപ്പോഴും താമസത്തിന് അനുകൂല സാഹചര്യമായിട്ടില്ല. ചളികയറിയ വീടുകളില്‍ ഇവ നീക്കുന്ന ജോലികള്‍ തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss