|    Nov 24 Fri, 2017 6:24 pm
FLASH NEWS
Home   >  Kerala   >  

പത്തനംതിട്ടയില്‍ വൃദ്ധനെ വെട്ടികൊന്നു

Published : 3rd August 2017 | Posted By: mi.ptk

വെച്ചൂച്ചിറ: പത്തനംതിട്ടയില്‍ വൃദ്ധനെ വെട്ടികൊന്നു. വിമുക്ത ഭട കോളനിയില്‍ കട്ടിക്കല്ല് ബ്ലോക്ക് നമ്പര്‍ 95ല്‍ പുരുഷോത്തമന്‍ നായര്‍ എന്ന മുരളി(62) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ തമ്പി എന്നയാള്‍ക്കായി വെച്ചൂച്ചിറ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇന്നലെ രാത്രി ഏഴരയോടെ കട്ടിക്കല്ല് 25ല്‍ പടി റോഡരികിലാണ് വെട്ടേറ്റ് ഗുരുതര പരുക്കുകളോടെ മുരളിയെ കാണ്ടെത്തിയത്. ഇതു വഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ െ്രെഡവറാണ് അവശ നിലയില്‍ ഒരാള്‍ റോഡരികില്‍ കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ എത്തി മുരളിയെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ:ചന്ദ്രിക (പ്രസന്ന ). മക്കള്‍: മഞ്ജു, രഞ്ജു, വിഷ്ണു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക