|    Jul 22 Sun, 2018 10:14 am
FLASH NEWS

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച 69 ഇരുചക്ര വാഹനങ്ങള്‍ പോലിസ് പിടിച്ചു

Published : 27th September 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ പോലിസ് പിടിച്ചത് വിദ്യാര്‍ഥികള്‍ ഓടിച്ച 69 ഇരുചക്രവാഹനങ്ങള്‍. ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്. വിവരം രക്ഷിതാക്കളെ അറിയിച്ച് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കുകയും ചെയ്തു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് പിഴയും ചുമത്തി. ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികള്‍ അമിത വേഗത്തില്‍ എത്തുന്നു എന്നു വിവിധ ഭാഗങ്ങളില്‍ നിന്നു പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതല്‍ കുട്ടികളും അമ്മമാരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലാണ് എത്തുന്നത് എന്ന് പോലിസ് കണ്ടെത്തി. രക്ഷിതാക്കള്‍ ഹാജരാകാത്ത വിദ്യാര്‍ഥികളില്‍ നിന്നു പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss