|    Oct 16 Tue, 2018 6:58 am
FLASH NEWS

പത്തനംതിട്ടയില്‍ ഡിസിസി ഭാരവാഹികളുടെ പട്ടിക അംഗീകരിച്ചു

Published : 20th December 2015 | Posted By: SMR

പത്തനംതിട്ട: ഏറെ നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുവനിരയ്ക്കു പ്രാമുഖ്യം നല്‍കി ഡിസിസി ഭാരവാഹികളുടെ പട്ടിക അംഗീകരിച്ചു. 46 ഭാരവാഹികളില്‍ എട്ടുപേര്‍ ഒഴികെ പുതുമുഖങ്ങളാണ്. ഡിസിസി പ്രസിഡന്റായി പി മോഹന്‍രാജ് തുടരും. പുതിയ ഭാരവാഹികളുടെ പട്ടികയ്ക്ക് ഇന്നലെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അംഗീകാരം നല്‍കി.
നിലവിലുള്ള ഭാരവാഹികളില്‍ അഡ്വ.ഏബ്രഹാം ജോര്‍ജ് പച്ചയില്‍, ഹരിദാസ് ഇടത്തിട്ട, ആര്‍ ഇന്ദുചൂഡന്‍, എ സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, അനില്‍ തോമസ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരും. ഇവരെ കൂടാതെ കെ കെ റോയ്‌സണെ വൈസ് പ്രസിഡന്റാക്കി. നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഡോ.സജി ചാക്കോ, ലിജു ജോര്‍ജ് എന്നിവര്‍ക്കു മാത്രമാണ് തുടരാനായത്.
ഉമ്മന്‍ അലക്‌സാണ്ടര്‍ തിരുവല്ലയാണ് പുതിയ ഖജാഞ്ചി. ജനറല്‍ സെക്രട്ടറിമാര്‍ ടി കെ സാജു, ശ്യാം കുരുവിള, ടി കെ സജീവ്, റെജി തോമസ്, ഏഴംകുളം അജു, സതീഷ് ബാബു, ഡി എന്‍ ത്രിദീപ്, സുധ കുറുപ്പ്, നരേന്ദ്രനാഥ്, എം സി ഷെരീഫ്, കാട്ടൂര്‍ അബ്ദുസ്സലാം, റോജി പോള്‍ ദാനിയേല്‍, ജെറി മാത്യു സാം, സാമുവേല്‍ കിഴക്കുപുറം, സുനില്‍ എസ് ലാല്‍, വിനീത അനില്‍, റെജി പൂവത്തൂര്‍, റോജി പി സ്‌കറിയ, എം വി ഫിലിപ്പ്, റോഷന്‍ നായര്‍, ഉണ്ണിക്കൃഷ്ണന്‍ നായര്‍, ബാബു ദിവാകരന്‍, എം ജി കണ്ണന്‍, രഘുനാഥ്, കെ ജി അനിത, ഭാനുദേവന്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എം എസ് സിജു, എസ് ബിനു, സതീഷ് ചാത്തങ്കേരി, ഏബ്രഹാം മാത്യു, വൈ യാക്കൂബ്, ചിറ്റൂര്‍ ശങ്കര്‍, പഴകുളം സുഭാഷ്, സുനില്‍ കുമാര്‍ പുല്ലാട്, കെ ജാസിംകുട്ടി, ജോണ്‍സണ്‍ വിളവിനാല്‍, അഹമ്മദ്ഷാ, ബിനു ചക്കാലയില്‍, മനോജ് കുളനട, മാത്യു ചെറിയാന്‍, പി കെ ശശി, ബിജു വര്‍ഗീസ്, ഹരികുമാര്‍ പൂതങ്കര, സതീഷ് പണിക്കര്‍, സിന്ധു അനില്‍, സുരേഷ് കുമാര്‍ മെഴുവേലി, കെ എന്‍ അച്യുതന്‍.
പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പ് നേതാക്കള്‍ തമ്മിലുള്ള ധാരണയിലാണ് പട്ടിക അംഗീകരിച്ചത്. വനിത, പട്ടികജാതി പ്രാതിനിധ്യവും സാമുദായിക, പ്രാദേശിക സന്തുലിതാവസ്ഥയും പട്ടികയ്ക്കുണ്ടെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കണ്‍വന്‍ഷന്‍
പത്തനംതിട്ട: ജില്ലയിലുള്ള ബ്രദറണ്‍ സഭകളുടെ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ 27 വരെ പത്തനംതിട്ട സുവിശേഷാലയം ഓഡിറ്റോറിയത്തില്‍ നടക്കും. ബ്രദറണ്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ് കെ എ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. രാത്രി യോഗങ്ങള്‍ വൈകിട്ട് 5.30 മുതല്‍ 8.30 വരെ നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss