|    Mar 25 Sat, 2017 11:21 am
FLASH NEWS

പത്തനംതിട്ടയിലേക്ക് കൊണ്ടുപോയ 20 കോടിയുടെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ജില്ലയ്ക്ക് തിരികെ ലഭിച്ചു

Published : 10th August 2016 | Posted By: SMR

പൊന്നാനി: ജില്ലയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയ 20 കോടിയുടെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് മലപ്പുറത്തിന് നഷ്ടമാവില്ല. ജില്ലയിലെ എം എല്‍ എ മാരുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഫണ്ട് തിരികെ ലഭിക്കാന്‍ ഇടയാക്കിയത് . പത്തനംതിട്ടയില്‍ പണം സ്വീകരിക്കാനുളള നിയമതടസങ്ങള്‍ മൂലം കഴിഞ്ഞ ദിവസം ചെക്ക് തിരിച്ചയച്ചു.
മലപ്പുറത്ത് നിന്ന് പത്തനംതിട്ടയ്ക്ക് റിവര്‍മാനേജ്‌മെന്റ് ഫണ്ട് കൈമാറുന്നത് വിവാദമായിരുന്നു.ഒന്‍പത് പാലങ്ങള്‍ നിര്‍മിക്കാനാണ് പത്തനംതിട്ട നിര്‍മിതി കേന്ദ്രക്ക് മലപ്പുറം ജില്ലയുടെ 20 കോടിയുടെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് കൈമാറാന്‍ നിര്‍ദേശം നല്‍കിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് 20 കോടിയുടെ ചെക്ക് കൈമാറിയത്. ഒരു ജില്ലയില്‍ നിന്ന് റിവര്‍ മാനേജ്‌മെന്റ് ഫണ്ട് മറ്റു ജില്ലകള്‍ക്ക് കൈമാറാന്‍ പാടില്ല, പാലം നിര്‍മിക്കാനും പുഴയോരം കെട്ടാനും പാടില്ല തുടങ്ങിയ നിബന്ധനകളുമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജില്ലയുടെ ഫണ്ട് പത്തനംതിട്ടയിലേക്ക് കൈമാറാന്‍ തീരുമാനിച്ചത്.ഈ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് മലപ്പുറത്ത് നിന്ന് കിട്ടിയ 20 കോടിയുടെ ചെക്ക് പത്തനംതിട്ടക്ക് പിന്‍വലിക്കാന്‍ കഴിയാതെ പോയത്. ഇതോടെ ചെക്ക് മലപ്പുറത്തേക്ക് തന്നെ തിരിച്ചയച്ചു.
കൊല്ലം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്ന് 14 കോടി രൂപ പത്തനംതിട്ടക്ക് കൈമാറണമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ചട്ടങ്ങള്‍ മറികടന്ന് റിവര്‍ മാനേജ്‌മെന്റ് ഫണ്ട് കൈമാറാനുളള നീക്കത്തിനെതിരെ പ്രതിഷേധവുമായി മലപ്പുറം ജില്ലയിലെ എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക