|    Feb 20 Tue, 2018 7:01 pm
FLASH NEWS

പതീക്ഷയേറ്റി പെരിന്തല്‍മണ്ണയില്‍ വിധവാ പുനരധിവാസ പദ്ധതി

Published : 10th January 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: അകാലത്തില്‍ വിധവകളായവര്‍ക്കായി നഗരസഭ നടപ്പാക്കുന്ന പ്രതീക്ഷ വിധവാ പുനരധിവാസ പദ്ധതിക്ക് തുടക്കം. അഞ്ഞൂറിലധികം വരുന്ന 50 വയസ്സിനു താഴെ പ്രായമുള്ള വിധവകള്‍ക്കയാണ് പ്രത്യേകം പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കിയത്.’പ്രതീക്ഷ’എന്ന പേരില്‍ പ്രത്യേകം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് നഗരസഭയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. സ്ഥായിയായ വരുമാനത്തിലൂടെ സ്വയം ശക്തരായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുന്ന തലത്തില്‍ തൊഴില്‍ കൂട്ടായ്മയെ വികസിപ്പിക്കുന്നതിന് പ്രത്യേകം ഊന്നല്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രതീക്ഷ പദ്ധതിക്ക് കരട് രൂപം നല്‍കാനായി ടൗണ്‍ഹാളില്‍ നടന്ന പ്രസാദാത്മക ക്ലിനിക്കില്‍ 180 ഓളം വിധവകള്‍ പങ്കെടുത്തു. പ്രതീക്ഷാ ട്രസ്റ്റിന്റെ പ്രസിഡന്റായി സമീറയെയും, സെക്രട്ടറിയായി ഉമ്മുഹബീബയെയും തിരഞ്ഞെടുത്തു. പ്രസാദാത്മക ക്ലിനിക്ക് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ശോഭന അധ്യക്ഷത വഹിച്ചു. അഡ്വ.’ സുജാത വര്‍മ ക്ലാസെടുത്തു. കൗണ്‍സിലര്‍മാരായ ഷഫീന, റജീന ഷൈജല്‍, അലീന മറിയം, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അയിഷ, കെ വിനോദനി, അമ്പിളി മനോജ് സംസാരിച്ചു.കെഎസ്എസ്പിയു വാര്‍ഷിക സമ്മേളനം വെട്ടത്തൂരില്‍വെട്ടത്തൂര്‍: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (കെഎസ്എസ്പിയു) പെരിന്തല്‍മണ്ണ ബ്ലോക്ക് രജത ജൂബിലി വാര്‍ഷിക സമ്മേളനം ഫെബ്രുവരി 18ന് വെട്ടത്തുരില്‍ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.     ഗ്രാമപ്പഞ്ചായത്ത് അംഗം ഏറാടന്‍ സെയ്തലവി, കെ ഇ ഹംസ ഹാജി, അബ്ദുല്‍ ഹമീദ് കോഴിത്തൊടി, പി അസയിന്‍, കെഎസ്എസ്പിയു ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അബൂബക്കര്‍, കെ രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി ശങ്കരനാരായണന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശങ്കരന്‍, ഭാസ്‌കരന്‍, ബ്ലോക്ക് സെക്രട്ടറി എല്‍ ജെ ആന്റണി, യൂനിറ്റ് സെക്രട്ടറി കെ മുഹമ്മദ് എന്ന മമ്മു, പ്രസിഡന്റ് ടി പി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss