|    Sep 19 Wed, 2018 12:58 am
FLASH NEWS

പതിറ്റാണ്ടുകളായി തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍

Published : 2nd October 2017 | Posted By: fsq

 

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള വഴി കാട് മൂടി കിടക്കുന്ന അവസ്ഥയില്‍. നൂറ്റാണ്ട് പിന്നിട്ട ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷന് അവഗണനയുടെ കഥകളാണ് പറയാനുള്ളത്. മികച്ച വരുമാനവും കുറച്ചു ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുമുള്ള ഇവിടെ യാത്രക്കാര്‍ തീരാദുരിതമാണ് നേരിടുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും നിത്യവും നൂറുകണക്കിന് യാത്രക്കാര്‍ രാവിലെയും വൈകീട്ടുമായി ആശ്രയിക്കുന്ന തൃക്കരിപ്പൂരില്‍ മഴക്കാലമായാല്‍ കുടപിടിക്കാതെ ടിക്കറ്റെടുക്കാനോ ഒന്നിരിപ്പിടത്തില്‍ ഇരിക്കാനോ കഴിയില്ല. 35 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം 2016 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇഴഞ്ഞു നീങ്ങുന്ന പ്രവര്‍ത്തി തൃക്കരിപ്പൂരിനോട് അധികൃതര്‍് കാട്ടുന്ന അവഗണയുടെ ആഴം മനസിലാക്കാന്‍ കഴിയും. രണ്ടു മാസം കൊണ്ട് കെട്ടിടം പണി ഏതാണ്ട് തീരുമെന്ന് കരാറുകാര്‍ പറയുമ്പോഴും ചില സാങ്കേതിക കുരുക്കുകള്‍ ബാക്കിയായുണ്ട്. കെട്ടിടം വൈദ്യുതീകരണത്തിനോ ശുചിമുറികള്‍ക്ക് ഉള്‍പ്പെടെ വെള്ളം എത്തിക്കാനുള്ള സംവിധാനമോ ഒരുക്കിയിട്ടില്ല. ഇതോടെ ഈ വര്‍ഷം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന പ്രതീക്ഷയും അസ്തമിച്ചു. കര്‍മ സമിതിയുടെയും റെയില്‍വേ യാത്രക്കാരുടെ സംഘടനകളുടെയും സമ്മര്‍ദ്ദവും പ്രതിഷേധമുണ്ടെങ്കിലും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണ്.  സ്‌റ്റേഷനിലേക്കുള്ള ഏക റോഡ് കാട് മൂടിയ നിലയിലാണ്. കഴിഞ്ഞ വര്‍ഷം സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷവും രണ്ടാള്‍ പൊക്കത്തിലുള്ള കാടുകള്‍ വെട്ടിനീക്കാന്‍ റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss