|    May 28 Sun, 2017 11:54 pm
FLASH NEWS

പതിമൂന്നുകാരന് പിതാവിന്റെ ക്രൂര മര്‍ദ്ദനം

Published : 30th July 2016 | Posted By: SMR

ആര്‍പ്പൂക്കര: പിതൃസഹോദരന്റെ മൊബൈല്‍ ഫോണ്‍ എടുത്തുവെന്ന കാരണത്താല്‍ 13കാരന് ക്രൂര മര്‍ദ്ദനം. പത്തനംതിട്ട കോട്ടാങ്ങല്‍ കോട്ടയംമണ്ണില്‍ സക്കീറിന്റെ മകന്‍ ഫിറോസ് (13)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് വീട്ടില്‍ വച്ചാണ് സംഭവം. മര്‍ദ്ദനത്തില്‍ വലതുകാലിന്റെ മുട്ടുചിരട്ടക്ക് പൊട്ടലും മേല്‍ചുണ്ടിലും നെറ്റിയിലും മുറിവുമുണ്ട്. സംഭവത്തെക്കുറിച്ച് ഫിറോസിന്റെ മാതാവ് ഷൈല പറയുന്നതിങ്ങനെ കഴിഞ്ഞ ദിവസം സക്കീറിന്റെ സഹോദരന്‍ ഷംസിന്റെ ഉപയോഗ ശൂന്യമായ മൊബൈല്‍ ഫിറോസ് എടുത്ത് കളിച്ചു. ഇതറിഞ്ഞ സക്കീര്‍ ഫിറോസിനെ അടിക്കുകയായിരുന്നു.
ആദ്യം കൈകൊണ്ടും പിന്നീട് കസേര കൊണ്ടും മര്‍ദ്ദിച്ചു. കസേരകൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഫിറോസിന്റെ മേല്‍ചുണ്ട് മുറിഞ്ഞു. ഈ സമയം ഷൈല കരഞ്ഞ് ബഹളം വയ്ക്കുകയും അയല്‍വാസികള്‍ എത്തികയും ചെയ്തു. മര്‍ദ്ദനത്തിനുശേഷം ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡി.കോളജിലും എത്തിച്ചു. ആര്‍എംഒ ഡോ. ആര്‍ പി രഞ്ചിന്‍ അത്യാഹിത വിഭാഗത്തിലെത്തി കുട്ടിയെ പരിശോധിച്ചു. തുടര്‍ന്ന് സക്കീറിനെതിരെ പോലിസില്‍ പരാതി നല്‍കാനും നിര്‍ദ്ദേശിച്ചു.  തലയ്ക്ക് ഗുതുതര പരിക്കുണ്ടോയെന്നറിയാന്‍ സ്‌കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധനയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day