|    Apr 28 Fri, 2017 9:25 pm
FLASH NEWS

പതിനൊന്നുകാരിയെ ഉപദ്രവിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Published : 28th October 2016 | Posted By: SMR

വിളപ്പില്‍ശാല: 11കാരിയെ ഉപദ്രവിച്ച കേസില്‍ പ്രതിയായ അയല്‍വാസി പോലിസ് പിടിയിലായി. വിളപ്പില്‍ശാല പടവന്‍കോട് ഷാമിലാ മന്‍സിലില്‍ നൂറുല്‍ ഹമീദി (38)നെയാണ് വിളപ്പില്‍ശാല പോലിസ് ഇന്നലെ വൈകീട്ട് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് 5.30ന് ബന്ധുവീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ നൂറുല്‍ ഹമീദ് സ്വന്തം വീട്ടിലേക്ക് വിളിച്ചുകയറ്റി ഉപദ്രവിക്കുകയായിരുന്നു. പേടിച്ചു നിലവിളിച്ചോടിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ബന്ധുക്കളും നാട്ടുകാരും കൂടിയതോടെ നൂറുല്‍ ഹമീദ് വീട്ടില്‍ നിന്നു മുങ്ങി. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നു പോലിസ് നൂറുല്‍ ഹമീദിനെ അന്വഷിച്ചിറങ്ങിയെങ്കിലും പിടികൂടാനായില്ല. രാത്രിയോടെ ഇയാള്‍ തിരുമലയിലെ ബാറില്‍ മദ്യപിച്ചു കൊണ്ടിരിക്കുന്നതായി രഹസ്യവിവരം ലഭിച്ച പോലിസ് ഇവിടേക്ക് എത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ കാല്‍തെറ്റി വീണ നൂറുല്‍ ഹമീദിന് നിസ്സാരമായ പരിക്കേറ്റതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് നിരീക്ഷണത്തിലായിരുന്ന പ്രതിയെ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തില്‍ മലയിന്‍കീഴ് സിഐ ജയകുമാര്‍, വിളപ്പില്‍ശാല എസ്‌ഐ ബൈജു, മലയിന്‍കീഴ് എസ്‌ഐ ഷാനിഫ്, എഎസ്‌ഐമാരായ രാജേന്ദ്രന്‍, ഗോപാലകൃഷ്ണന്‍, എസ്‌സിപിഒ സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day