|    Jun 26 Mon, 2017 10:45 am
FLASH NEWS
Home   >  Kerala   >  

പതിനേഴുകാരി യുടെ ഗര്‍ഭം: പന്ത്രണ്ടുകാരന്റെ പ്രത്യുല്‍പാദന ശേഷി പരിശോധന അനിവാര്യം- മനുഷ്യാവകാശ കമ്മീഷന്‍

Published : 11th November 2016 | Posted By: G.A.G

കൊച്ചി: 12കാരന്‍ ഗര്‍ഭിണിയാക്കിയെന്ന 17കാരിയുടെ പരാതിയെക്കുറിച്ച് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അനേ്വഷണങ്ങള്‍ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനു വേണ്ടിയാണോ പെണ്‍കുട്ടി 12കാരനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നു  സംശയിക്കാവുന്നതാണെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു. ആരുടെയെങ്കിലും സമ്മര്‍ദഫലമായാണോ പെണ്‍കുട്ടി മൊഴി നല്‍കിയതെന്നു കമ്മീഷന്‍ സംശയിക്കുന്നു. തെറ്റായ തെളിവുകള്‍ നല്‍കാന്‍ ചിലപ്പോള്‍ 17കാരിക്ക് കഴിയുമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ആരോപണവിധേയനായ കുട്ടിയുടെ പ്രത്യുല്‍പാദനശേഷിയെക്കുറിച്ച് വൈദ്യപരിശോധനയ്ക്കും കമ്മീഷന്‍ ഉത്തരവിട്ടു. പരിചയസമ്പന്നനായ ഡോക്ടറുടെ നേതൃത്വത്തിലാകണം പരിശോധന നടത്തേണ്ടത്. സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥനെ നിയോഗിച്ച് അനേ്വഷണം നടത്തണമെന്നും കമ്മീഷന്‍ എറണാകുളം ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായം അനേ്വഷണസംഘത്തില്‍ ഉപയോഗിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു. വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം. 12കാരനും 17കാരിക്കുമെതിരേ പോലിസ് ഇതിനകം കേസെടുത്തിട്ടുണ്ട്.  മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വയറുവേദനയുടെ പേരില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയാണ് പ്രസവിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക