|    Jan 23 Mon, 2017 6:19 pm
FLASH NEWS

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്റ് ചെയ്തു

Published : 27th October 2015 | Posted By: SMR

കല്ലമ്പലം: വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കീഴാറ്റിങ്ങള്‍ മുളത്തിങ്കള്‍ ഗുരുനാഗപ്പന്‍ കാവിനു സമീപം കാവുവിള വീട്ടില്‍ സുനി (27) യെയാണ് ആറ്റിങ്ങല്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തത്. കഴിഞ്ഞ 19നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി നെടുമങ്ങാട്ടുള്ള ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. സഹോദരന്‍ കല്ലമ്പലം പോലിസില്‍ നല്‍കിയ പരാതിയില്‍ കല്ലമ്പലം എസ്‌ഐ അനീഷ്ഖരീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക