|    Jul 17 Tue, 2018 9:43 am
FLASH NEWS
Home   >  National   >  

പതിനേഴുകാരിയെ കാമുകന്‍ കൊലപ്പെടുത്തി

Published : 13th September 2017 | Posted By: shadina sdna


ഹൈദരാബാദ്: ഹൈദരാബാദിലെ മാഡിനഗുഡയില്‍ കാമുകിയായ 12ാം ക്ലാസുകാരിയെ കാമുകന്‍ കൊലപ്പെടുത്തി. പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു. മിയാപ്പൂര്‍ സ്വദേശിനിയായ ചാന്ദ്‌നി ജെയ്ന്‍ ആണ് കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷത്തോളമായി സായ് കിരണ്‍ എന്ന യുവാവുമായി ചാന്ദ്‌നി പ്രണയത്തിലായിരുന്നു. ഇരുവരും ആറാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ്. എന്നാല്‍ അടുത്ത കാലത്തായി പ്രതി പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചാന്ദ്‌നി തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രതി സ്‌നേഹം നടിച്ച് പെണ്‍കുട്ടിയെയും കൊണ്ട് അമീന്‍പൂരിലെ കുന്നിന്‍ മുകളിലെത്തുകയും പ്രണയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ കുന്നിന്‍ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. റോഡരികിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss