|    Aug 18 Fri, 2017 10:33 am
FLASH NEWS

പതിനേഴുകാരനെ മയക്കുമരുന്നിന് ഇരയാക്കിയ സംഭവം: കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തി

Published : 16th November 2016 | Posted By: SMR

പൊന്നാനി: കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പതിനേഴുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനും മദ്യത്തിനും മയക്ക് മരുന്നിനും കഞ്ചാവിനും അടിമയാക്കിയ സംഭവത്തില്‍ പരാതിക്കാരനായ കുട്ടി പൊന്നാനി മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നല്‍കി. കഴിഞ്ഞ നാലിനാണ് ഇതു സംബന്ധമായി ചാണ സ്വദേശിയായ മാളിയേക്കല്‍ ഖലീല്‍ പൊന്നാനി പോലിസില്‍ പരാതി നല്‍കിയത്. പൊന്നാനി സ്വദേശികളായ യൂസുഫ്, ആബിദ്, അന്‍വര്‍, ഹാരിസ് എന്നിവര്‍ക്കെതിരെയാണു പരാതി. പരാതി നല്‍കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ പൊന്നാനി പോലിസ് തയ്യാറായിട്ടില്ല. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ധമാണ് കേസ് നല്‍കിയിട്ടും നടപടി വൈകുന്നതിനു കാരണമാകുന്നത്. കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതോടെ പ്രതികള്‍ ഒളിവില്‍ പോയതായാണു വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക