|    Sep 26 Tue, 2017 7:57 pm
FLASH NEWS

പതിനേഴുകാരനെ ഒന്നരവര്‍ഷത്തോളം ലഹരിക്കും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി

Published : 10th November 2016 | Posted By: SMR

പൊന്നാനി: കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പതിനേഴുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനും മദ്യത്തിനും മയക്ക് മരുന്നിനും കഞ്ചാവിനും അടിമയാക്കിയ സംഘത്തിനെതിരേ പരാതി നല്‍കി. കഴിഞ്ഞ നാലിനാണ് ഇതു സംബന്ധമായി കുട്ടിയുടെ പിതാവ് ചാണ സ്വദേശി പൊന്നാനി പോലിസില്‍ പരാതി നല്‍കിയത്. പൊന്നാനി സ്വദേശികളായ യൂസുഫ്, ആബിദ്, അന്‍വര്‍, ഹാരിസ് എന്നിവര്‍െക്കതിരെയാണ് പരാതി. പരാതി നല്‍കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ പൊന്നാനി പോലിസ് തയ്യാറായിട്ടില്ല. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്ക് നേരെയാണ് പരാതി നല്‍കിയിട്ടുള്ളത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇവര്‍ പരാതിക്കാരന്റെ മകനെ കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രകൃതി വിരുദ്ധ പീഡനത്തിനും ലഹരിക്കും അടിമയാക്കുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ കൂട്ടുകെട്ടില്‍ നിന്നു മകനെ മോചിപ്പിച്ചതോടെയാണ് സംഘത്തിനെതിരേ പരാതി നല്‍കിയിട്ടുള്ളത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ടതിന് ശേഷം മകന്‍ പത്താം ക്ലാസിനുശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു. സംഘത്തില്‍നിന്ന് വിട്ടുപോയതിന്റെ വിരോധത്തില്‍ ഇവര്‍ മകനെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തിരുന്നു. സംഘം മദ്യത്തിനും മയക്കുമരുന്നിനും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കും അടിമപ്പെടുത്തിയ നിരവധി കുട്ടികള്‍ പൊന്നാനിയിലുണ്ട്. പലരെയും മാനസിക നില തെറ്റിയ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. സമാനമായ സാഹചര്യത്തിലാണ് ഇതിലുമുള്ളത്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദമാണ്  നടപടി വൈകുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്. പരാതിക്കാരുടെ മകനില്‍ നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക