|    Oct 20 Fri, 2017 8:07 pm
FLASH NEWS

പതിനേഴാം വാര്‍ഡ് ശ്രദ്ധേയമാക്കി നാട്ടുകാരുടെ അയ്യൂബ്

Published : 1st November 2015 | Posted By: SMR

നാദാപുരം: കുമ്മങ്കോട്ടെ തീര്‍ച്ചിലോത്ത് അയ്യൂബിന്റെ സ്ഥാനാര്‍ഥിത്വം നാദാപുരം ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡിനെ ശ്രദ്ധേയമാക്കിരിക്കയാണ്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ നാട്ടുകാരനും ജനകീയനുമായ അയ്യൂബ് എസ്ഡിപിഐയുടെ കണ്ണട ചിഹ്നത്തില്‍ മല്‍സരിക്കുന്നത് ഇരു മുന്നണികള്‍ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ തമ്മിലാണ് സാധാരണ മല്‍സരമെങ്കിലും ജനങ്ങള്‍ക്കു വേണ്ടപ്പെട്ട അയ്യൂബ് മല്‍സരരംഗത്തെത്തിയത് ഇരു മുന്നണികളെയും വല്ലാതെ കുഴക്കുകയാണ്. മുസ്‌ലിംലീഗ് നേതാവായിരുന്ന തീര്‍ച്ചിലോത്ത് കുഞ്ഞമ്മദ് ഹാജിയുടെ മകനായ ഇദ്ദേഹം പൊതുപ്രവര്‍ത്തകന്‍ എന്നതിലുപരി ജനങ്ങളുടെ ഏതു പ്രശ്‌നങ്ങളും ഏറ്റെടുത്ത് പരിഹാരം കാണുന്ന വ്യക്തിയാണെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമില്ല. അയ്യൂബ് മല്‍സരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മല്‍സരിക്കാന്‍ യുഡിഎഫില്‍ ആരും തയ്യാറായിരുന്നില്ല. അവസാനം മുസ്‌ലിംലീഗ് മണ്ഡലം നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ബംഗ്ലത്ത് മുഹമ്മദിനെ നിയോഗിക്കുകയായിരുന്നു. ആര്‍ കെ പ്രവീണ്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക