|    Mar 24 Fri, 2017 7:54 am
FLASH NEWS

പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന മാതാവും അറസ്റ്റില്‍

Published : 1st August 2016 | Posted By: SMR

പാറശ്ശാല: പതിനാലുകാരിയെ നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന രണ്ടാനച്ഛനെയും അതിനു കൂട്ടുനിന്ന മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. കാരോട് ശ്രീദേവി വിലാസം വായനശാലയ്ക്കു സമീപം സരിത ഭവനില്‍ മോളി എന്നറിയപ്പെടുന്ന വിദ്യാധരന്‍ (30), ശ്രീദേവി (39) എന്നിവരാണ് അറസ്റ്റിലായത്.
കുളത്തൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍ മദ്യപിച്ചെത്തുന്ന രണ്ടാനച്ഛന്‍ ഏഴു വയസ്സ് മുതല്‍ നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നു. കുട്ടിയില്‍ നിന്നു വിവരമറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ കണ്ടെത്തുന്നതിനായി പൊഴിയൂര്‍ പോലിസിനു കൈമാറുകയായിരുന്നു. കുട്ടിയെ പൂജപ്പുര നിര്‍ഭയയില്‍ പ്രവേശിപ്പിച്ചു.
കരമനയിലെ ഓട്ടോ ഡ്രൈവറായ പ്രതി വിദ്യാധരന്‍ ആറ്റുകാല്‍ സ്വദേശിയാണ്. ശ്രീദേവിയുടെ ആദ്യവിവാഹം അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാധരനുമായി ജീവിതം തുടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക