|    Sep 23 Sat, 2017 2:47 pm
FLASH NEWS

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിയെ പോലിസ് സംരക്ഷിക്കുന്നതായി ആരോപണം

Published : 2nd December 2016 | Posted By: SMR

പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. സപ്തംബര്‍ 24ന് കുട്ടിയുടെ മാതാവ് ചികില്‍സാ ആവശ്യാര്‍ത്ഥം കോഴിക്കോട് ആശുപത്രിയില്‍ പോയ സമയത്താണ് വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വൈകീട്ട് വീട്ടില്‍ എത്തിയ മാതാവിനോട് മകള്‍ നടന്ന സംഭവം പറയുകയും തുടര്‍ന്ന് മകള്‍ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് ടീച്ചറെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. പിറ്റേ ദിവസം തന്നെ സ്‌കൂള്‍ പ്രധാന അധ്യാപകനും ജാഗ്രതാ സമിതിയും ചേര്‍ന്ന് കോഴിക്കോട് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കുകയും മൊഴിയെടുക്കുകയും ചെയ്തു.  ഇതിന്റെ വിവരങ്ങള്‍ നടപടിക്കായി പേരാമ്പ്ര പോലിസിന് നല്‍കിയെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്യുകയല്ലാതെ അറസ്റ്റ് പോലുള്ള നടപടികളുണ്ടായിട്ടില്ല. ഇതിന് പിന്നില്‍ ഉന്നതരുടെ സ്വാധീനമോ ഒത്തുകളിയോ ആണെന്ന് കരുതുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. അന്വേഷണം താമസിപ്പിച്ച് പ്രതിക്ക് നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ പോലിസ് സൗകര്യമുണ്ടാക്കിയതായി സംശയിക്കുന്നു.— പ്രതി നാട്ടില്‍ നിന്നും മാറി നിന്ന സാഹചര്യത്തില്‍ കുടുംബാംങ്ങളെയോ സുഹൃത്തുക്കളെയോ ചോദ്യം ചെയ്യാനോ ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് പ്രതിയെ പിടികൂടാനോ പോലിസിന് കഴിഞ്ഞില്ല. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പോലിസ് തയ്യാറായില്ലെങ്കില്‍ പോലിസ് സ്റ്റേഷനിലേക്ക് നാട്ടുകാരെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബന്ധുക്കളും നാട്ടുകാരും മുന്നറിയിപ്പ് നല്‍കി.— വാര്‍ത്താസമ്മേളനത്തില്‍ പി ബാലന്‍ അടിയോടി, കെ —പി ഗോപി, വി —കെ പ്രമോദ്, കെ —കെ ലിസി, വി കെ—മൂസ്റ്റ, എം —എം —ബാലകൃഷ്ണന്‍, വനജ കിഴക്കയില്‍, ടി —പി —ഗംഗാധരന്‍, ടി —പി ഷീബ എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക